2025 ഡിസംബർ 30, ചൊവ്വാഴ്ച

കുഞ്ഞിപ്പാത്തോള്

          നമ്മള് നല്ലോണം നുള്ളീം പിച്ചീം കരയിപ്പിച്ച കുട്ട്യോള് വലുതായിട്ട് നന്നായി കാണുമ്പോ നമ്മുടെ കണ്ണുകൾ നിറയും..., അവർക്കെന്തെങ്കിലും പ്രയാസം വരുമ്പോൾ അത് നമ്മളെ വല്ലാണ്ട് സങ്കടപ്പെടുത്തും... കാരണം മനസ്സിലിപ്പോഴും അവരൊക്കെ "ഇബടെ വാടീ"ന്ന് പറയുമ്പോ കുഞ്ഞി ട്രൗസറുമിട്ട് മണ്ടിപ്പാഞ്ഞ് കയ്ച്ചിലാകുന്ന ലുട്ടാപ്പികളാണ്... 

2025 ഡിസംബർ 23, ചൊവ്വാഴ്ച

ബല്ലാത്ത ജാതി

       സങ്കടപ്പെടുത്തുന്ന ഒരു കാര്യമാലോചിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഓഫീസിലെ പുതിയ സ്റ്റാഫ് എന്തോ കാര്യം ചോദിച്ചോണ്ട് വന്നു, അവനുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ മുൻപ് ആലോചിച്ച സങ്കടപ്പെടുത്തുന്ന കാര്യം മറന്ന് പോയി, അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്നുറച്ച് "ആ സങ്കടപ്പെടുത്തിയ കാര്യം" പിന്നേം തല കുത്തി നിന്ന് ആലോചിച്ച് കണ്ട് പിടിച്ചു, ഇപ്പോ സങ്കടപ്പെട്ടിരിക്കുന്നു. സക്കീർ ഭായിക്ക് പറ്റോ ഇങ്ങനെയൊക്കെ...