വംശഹത്യ നടത്തിയതിന് ആർ.എസ്.എസിനെ ഹിറ്റ്ലർ നിരോധിച്ചിരിക്കുന്നു...😂
2022 സെപ്റ്റംബർ 28, ബുധനാഴ്‌ച
വിരോധാഭാസം
ആവേശക്കമ്മിറ്റിക്കാർ സമുദായത്തിന് നേടിത്തന്നത്
പി.എഫ്.ഐ. ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി നടന്ന റെയ്ഡിനെത്തുടർന്ന് നേതാക്കന്മാരെ കസ്റ്റടിയിലെടുത്തതിൽ പ്രതിഷേധിച്ച് പി.എഫ്.ഐ നടത്തിയ ഹർത്താൽ അഴിഞ്ഞാട്ടം അക്ഷരാർത്ഥത്തിൽ സംഘ്പരിവാർ ശക്തികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ 'ജിഹാദികളാൽ' കിടക്കപ്പൊറുതിയില്ലാതായ ഭുരിപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഇനിയവർക്ക് രാജ്യത്തുടനീളം ഘോരഘോരം പ്രസംഗിക്കാം, അക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അതവർ എപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
സിമി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഉന്മൂലന സിദ്ധാന്തം
തത്ക്കാലത്തേക്ക് പെട്ടിയിലടക്കി വെച്ചെങ്കിലും ഏറെക്കാലം അടക്കി വെക്കാൻ കഴിയാത്ത
ആ തിരത്തള്ളൽ പുറത്തെടുക്കാൻ അതിന്റെ തലപ്പത്തുള്ളവർ കണ്ടെത്തിയ മാർഗമായിരുന്നു ഈ ആവേശക്കമ്മിറ്റിക്കാരുടെ
ആദ്യരൂപമായ എൻ.ഡി.എഫ്. അത് കൊണ്ട് തന്നെ ചരിത്രം ഏത് വിധേന സംഘപരിവാർ ശക്തികൾ വളച്ചൊടിക്കുന്നോ
അതേ രീതി പി.എഫ്.ഐയും പിന്തുടരുന്നു എന്നത് ഒരു അത്ഭുതമൊന്നുമല്ല, കാരണം ചരിത്രം സത്യസന്ധമായി
അവതരിപ്പിച്ചാൽ അണികളുടെ രകതം തിളപ്പിച്ച് എടുത്ത് ചാടിക്കാൻ കഴിയില്ലെന്ന് ഇത്തരം
ശക്തികൾക്ക് നന്നായറിയാം, അത് കൊണ്ടാണ് ഇവരുടെ നേതാവ് അഫ്‍സൽ ഖാസിമി ചരിത്രം പറഞ്ഞപ്പോൾ
പറഞ്ഞ പാതി തന്നെ അർധ സത്യമായതും സഹിഷ്‌ണുതയുടെ പാതി മനപ്പൂർവ്വം വിട്ട് കളഞ്ഞതും.
ഈ വഹാബി മൗദൂദികൾ സ്വയം കൃതാനർത്ഥം കുഴപ്പങ്ങളിൽ
ചെന്ന് ചേരുമ്പോൾ മാത്രം അവരിൽ നിന്നും അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന 'ഫാഷിസത്തെ ചെറുക്കാൻ ഒരുമിച്ച് നിൽക്കുക' എന്ന മുദ്രാവാക്യവും ഇരവാദവുമൊന്നും പക്ഷേ ആരും ഏറ്റെടുക്കില്ലെന്ന്
ഇപ്പോൾ അവർക്ക് തന്നെ മനസ്സിലായിട്ടുണ്ട്. സംഗതി വംശഹത്യ നടത്തിയതിന് സംഘ്പരിവാരങ്ങളെ
ഹിറ്റ്ലർ കസ്റ്റഡിയിലെടുത്തത് പോലെയാണ് കേന്ദ്രസർക്കാറിന്റെ കളിപ്പാവയായി മാറിയ ഇ.ഡിയും
എൻ.ഐ.എയുമൊക്കെ ഇപ്പോൾ പി.എഫ്.ഐക്കെതിരെ നടത്തിയ ഓപറേഷനും. പക്ഷേ ഇരവാദം പറയാൻ ന്യായമില്ലാത്ത തരത്തിലുള്ള പ്രസംഗങ്ങളും
പ്രവർത്തികളുമാണ് കാലങ്ങളായി അവർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതായാലും സമുദായത്തിന് ഉള്ള സമാധാനം കൂടി ഇല്ലാതാക്കിത്തന്ന
ഇവരെ നിരോധിച്ചാലും ഈ ആശയവും പേറി നടക്കുന്നവർ ഇവിടെ ഇനിയും ശേഷിക്കുന്നതിനാൽ സംഘപരിവാർ
ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെ ഏത് വിധം ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടോ അതേ ജാഗ്രതയിൽ
എല്ലാ മനുഷ്യരും പ്രത്യേഗിച്ച് മുസ്ലിം സമുദായം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.
2022 മേയ് 9, തിങ്കളാഴ്‌ച
2021 ഡിസംബർ 19, ഞായറാഴ്‌ച
ഈ കുണ്ടീടെ ഒരു കാര്യം...😂
ഈ കുണ്ടീം മനസ്സും തമ്മിൽ എന്തോ അഭേദ്യമായ ബന്ധമുണ്ടെന്ന് തോന്നുന്നു... എന്താണെന്നറിയില്ല... നന്നായി അപ്പിയിട്ട ദിവസം ഭയങ്കര സന്തോഷമാണ്...
നീ തൂറിക്കോ ചങ്കേ, ഞാൻ സന്തോഷിച്ചോളാമെന്നെങ്ങാനും മനസ്സ് ചന്തിയോട് പറയുന്നുണ്ടോ എന്തോ....
2021 ഓഗസ്റ്റ് 21, ശനിയാഴ്‌ച
ജൂതനാ ജൂതൻ...
താലിബാനെക്കുറിച്ചാണ്... അതെന്തിത്ര പറയാനിരിക്കുന്നു...ജൂതന്മാരാ.... ജൂതന്മാർ..., എല്ലാത്തിനും
പിറകിൽ അമേരിക്കയാ..., സാമ്രാജ്യത്വ താത്പര്യങ്ങളാ...
ശരി സമ്മതിച്ചു, അവർക്കത് തന്നെയാണ് പണി... പക്ഷേ ഒരു ചെറ്യേ ചോദ്യം... ഈ വക ഇലുമിനാറ്റികളുടെ ഹിഡൻ
അജണ്ടയുടെ കാലിനിടയിലേക്ക് തല വെച്ച് കൊടുത്തത് ആരാണ്...? ഉൻമൂലനത്തിന്റെ പ്രത്യയശാസ്ത്രവുമായി നടക്കുന്ന വഹാബികൾ തന്നെയല്ലേ... ഞങ്ങൾ പറയുന്നതല്ല...
കൈവിട്ട് പോയെന്ന് തോന്നിയപ്പോൾ വാപ്പ പത്തായത്തിലുമില്ലെന്ന് അന്ന് വിളിച്ച് പറഞ്ഞാതാരാണ്...
ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ‘ഭീകരവാദം‘ എറിഞ്ഞ് കൊടുക്കുകയാണ് വഹാബികൾ. അത് ഞങ്ങളുടെ
വഹാബിസമല്ല, അപ്പുറത്തെ വഹാബിസമാണ് എന്നതാണ് ലൈൻ. നായിക്കാട്ടം
ഏത് നായയുടേയും കണക്കാണ്, വരുന്നതെല്ലാം ആസനത്തിൽ
നിന്നാണല്ലോ...
ഞങ്ങളുടെ തുടക്കം മുതലേ ഇങ്ങനെയൊക്കെത്തന്നെയായിരുന്നെന്ന് കേരള വഹാബിയുടെ ഇമ്മിണി ബല്ല്യ നേതാവ് തട്ടിപ്പോയ ഇ.കെ. മൗലവി എഡിറ്ററായിരുന്ന അല്‍ ഇത്തിഹാദ് പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു.1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു. മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കി
ഏറ്റവും ചുരുക്കി നമുക്കതിങ്ങനെ വായിക്കാം...എവിടെ ഭീകരവാദമുണ്ടോ അവിടെ വഹാബിയുണ്ടാകും... അല്ലെങ്കിൽ എവിടെ വഹാബിയുണ്ടോ അവിടെ
ഭീകരവാദിയുണ്ടാകും...
2021 ജൂലൈ 11, ഞായറാഴ്‌ച
അല്ലാണ്ട് പിന്നെ..
വേദനയുടെ ഇന്നലെകൾ അയാൾ മായ്ച്ച് കളഞ്ഞിരിക്കുന്നു...
ദൂരെ ദൂരെയുണ്ടായിരുന്ന ഇത്തിരി വെട്ടം ഒടുവിൽ അയാൾക്കരികിലെത്തിയിരിക്കുന്നു...
2021 മേയ് 22, ശനിയാഴ്‌ച
അടി പക്ഷം
പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാന്റ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി... ഇന്നത്തോടെ തീരുമാനമാകും.

