മനസ്സമാധാനത്തോടെ ചൊറിയും കുത്തിയിരിക്കുമ്പോ ഭൂതകാലത്തിലെ നൊമ്പരങ്ങളോരോന്നോരോന്നായി കുത്തിപ്പൊക്കിക്കൊണ്ട് വന്ന് "എന്താ അതോർക്കാത്തേന്ന്" ചോദിക്കലാണ് മൂപ്പരുടെ പ്രധാന ഹോബി...
2025 മേയ് 11, ഞായറാഴ്ച
2025 മേയ് 1, വ്യാഴാഴ്ച
പുലിപ്പല്ലിനുമുണ്ട് ജാതിയും നിറവും
പുലിപ്പല്ലിനുമുണ്ട് ജാതിയും നിറവും.... തമ്പ്രാന്റെ കഴുത്തിൽ കിടക്കുന്ന പല്ല് ബർമുഡയും ദളിതന്റെ കഴുത്തിലുള്ളത് വള്ളി സൗസറുമാകുന്ന മാജിക്കിന്റെ പേരാണ് ജാതി... വള്ളി ട്രൗസറിന് കേസുണ്ട്, ബർമുഡക്ക് പോലീസ് എസ്കോർട്ട് പോകും...
2025 ഏപ്രിൽ 11, വെള്ളിയാഴ്ച
മൂത്ത് പഴുത്ത സംഘി
ഞാൻ സംഘിയല്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയും എന്നാൽ സംഘിയെ താങ്ങുന്ന വർത്തമാനം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയും അതോടൊപ്പം ആർക്കെങ്കിലും താൻ സംഘിയാണെന്ന് സംശയം തോന്നിത്തുടങ്ങിയെന്ന വിചാരമുണ്ടായാൽ "എനിക്ക് കൊറേ മുസ്ലിം കൂട്ട്കാരുണ്ട്, വേണോങ്കി എന്റെ നാട്ടിൽ വന്നന്വാഷിച്ച് നോക്ക്" എന്ന് പറയുകയും ചെയ്യുന്നവരെ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ ഉറപ്പിച്ചോ അവനാണ് മൂത്ത് പഴുത്ത സംഘി
2025 മാർച്ച് 18, ചൊവ്വാഴ്ച
കേരള സംഘി
തൂറാൻ മുട്ടിയാൽ പോലും അത് അമ്പലത്തിനുള്ളിൽ പോയി സാധിച്ച് അത് ഒരു മുസ്ലിമിന്റെ തലയിൽ കെട്ടി വെച്ച് ഒരു തൂറൽ കൊണ്ട് പോലും എങ്ങിനെ ഒരു വർഗീയ കലാപമുണ്ടാക്കാം എന്ന് ചിന്തിക്കുന്ന ഉത്തരേന്ത്യൻ സംഘിക്ക് മുസ്ലിംഗളോട് വെറുപ്പും വിദ്വേഷവും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നമുക്കിടയിൽ ജനിച്ച് വളർന്ന, ആരും പറഞ്ഞ് കൊടുക്കാതെ തന്നെ നമ്മളെന്താണെന്നറിയുന്ന കേരളത്തിലെ സംഘികളുടെ തലയിലെങ്ങനെയാണ് ഇത്രയും വെറുപ്പ് നിറഞ്ഞതെന്ന് ചിന്തിച്ച് കിളി പാറിയിട്ടുണ്ടോ?. അത്ഭുതപ്പെടേണ്ടതില്ല, കാരണം അവിടെയാണ് Conspiracy Theory-യുടെ പ്രസക്തി.
"നിങ്ങളോട് വളരെ നല്ല നിലയിലല്ലേ അവർ പെരുമാറുക?, ആ... നിങ്ങൾക്കൊരു പ്രശ്നം വന്നാൽ അവർ അതവരുടെ പ്രശ്നമായിക്കണ്ട് പരിഹാരത്തിനായി മുന്നിൽ നിൽക്കാറില്ലേ? ആം.... ആ... എന്നാൽ അതൊക്കെ മുസ്ലിംഗളുടെ അടവാണ്, അതിനൊക്കെ പിന്നിൽ അതിഭയങ്കരമായ അജണ്ടയുണ്ട്." ഇങ്ങിനെ തുടങ്ങും ശാഖയിലെ അടിസ്ഥാന അറിവ് പകരൽ. അവൻ പിന്നെ മറ്റൊരു ലോകത്താകും. മുന്നിൽ കാണുന്നതൊന്നുമല്ല അവന്റെ തിരിച്ചറിവ്, ശാഖയിലെ ഗൂഢാലോചന തിയറിയാണ് അവന് യാഥാർത്ഥ്യം. കഴിഞ്ഞ് പോയ ഓരോ കാര്യങ്ങളിലും അവർ തിയറി നിർമ്മിച്ച് നൽകും. ഇതെല്ലാം കേൾക്കുന്ന സംഘി ബാലന്റെ തലയിലേക്ക് പിന്നീട് വെളിച്ചം കയറുക എന്നത് സൂചിക്കുഴലിനുള്ളിലൂടെ ഒട്ടകം കടന്ന് പോകുന്നതിനേക്കാൾ പ്രയാസമാണ്. എന്നിട്ടും ഒരു മിനുങ്ങ് വെട്ടം തലച്ചോറിലെ ഏതോ ജാലകത്തിലൂടെ കയറിയത് കാരണം തിരിച്ചറിവുകളുമായി ശാഖ വിട്ടിറങ്ങി വന്ന വിരലിലെണ്ണാവുന്നവരിലാണ് മനുഷ്യരുടെ പ്രതീക്ഷ മുഴുവൻ...
2025 ഫെബ്രുവരി 26, ബുധനാഴ്ച
സൈക്കോ
സകല സൈക്കോകൾക്കും ഒന്നും രണ്ടും കാമുകിമാരുണ്ട്, മറുവശത്ത് ഹൈ പ്രൊഫൈലല്ലാത്ത കാരണം പറഞ്ഞ് പെണ്ണും വീട്ട്കാരും ഓടിച്ച് വിട്ട് കറങ്ങിത്തിരിഞ്ഞ് എയർപോർട്ടിൽ നിന്ന് അടുത്ത ഓട്ടർഷക്ക് വീണ്ടും ഡബിൾ ഡക്കർ കട്ടിലിൽ വന്ന് ചുരുണ്ട് കിടന്ന് എല്ലാവരും സൈക്കോകളാകുന്ന ഒരു കിണാശേരി സ്വപ്നം കണ്ടുറങ്ങുന്ന പ്രവാസി ചെറുക്കന്മാർ... ഹൈ... ബല്ലാത്ത ജാതി...
2025 ഫെബ്രുവരി 5, ബുധനാഴ്ച
വലിഞ്ഞ് കേറി വരാറുള്ളതാണല്ലോ....
2025 ജനുവരി 23, വ്യാഴാഴ്ച
വിശന്നിട്ടാണ്...
നമ്മൾ കുഞ്ഞുങ്ങളുമായി അങ്ങാടിയിലേക്ക് പോകുമ്പോൾ കടയിൽ കാണുന്ന മിഠായിക്ക് വാശി പിടിക്കുന്ന പോലല്ലിത്,വിശന്നിട്ടാണ്, നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായിട്ടുണ്ടാകാം.... അവർ പുഞ്ചിരിക്കുന്ന കാലം അധികമകലയല്ലാതെ സംഭവിക്കട്ടേ....