ഇത് നാട്ടിലേക്ക് ലീവിന് പോയ പെങ്ങളുടെ മോൻ വീട്ടിൽ പോയപ്പോൾ എടുത്ത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇട്ട ഫോട്ടോയാണ്.... ഒരു പത്തിരുപത്തഞ്ച് കൊല്ലം ഒറ്റയടിക്ക് റിവേഴ്സെടുത്ത് പോയി... നൊസ്റ്റാൾജിയ എവിടെ നിന്നൊക്കെയോ മാന്തുന്നു....
ഇടത്തുള്ള
രണ്ട് കുഞ്ഞാമിനകൾ പെങ്ങടെ പേരക്കുട്ടി...ഇടത്ത് നിന്ന് രണ്ടാമത് ഇരുന്ന്
വല്ലിമ്മാന്റെ റസിപ്പി കോപ്പിയടിച്ച് അയലക്കറി ഉണ്ടാക്കുന്നയാളാണ് എന്റെ
ലുട്ടാപ്പി... മൂന്നാമതിരുന്ന് ചോറിന് വെള്ളം തീമെടുന്നത് ജ്യേഷ്ടന്റെ മോൾ... ആ
നമ്പോലനെപ്പോലെ വളഞ്ഞ് നിൽക്കുന്നത് മറ്റൊരു ജ്യേഷ്ടന്റെ മകൻ... അതിനടുത്ത് നീണ്ട L ഷെയ്പിലിരിക്കുന്നത് നമ്പോലന്റെ പെങ്ങൾ... നമ്പോലന്റെ ഒക്കത്തിരിക്കുന്നത്
മറ്റൊരു പെങ്ങടെ പേരക്കുട്ടി, നമ്പോലനെ ചാരി നിൽക്കുന്നത്
ഒക്കത്തിരിക്കുന്നതിന്റെ അമ്മാവൻ..... നൂറ് (ചുണ്ണാമ്പ്) തേച്ചെണ്ണിയില്ലെങ്കിൽ എണ്ണം പിഴക്കും, ഇതൊരു മൂലക്കുള്ളതേ ആയിട്ടുള്ളൂ... ബാക്കിയൊക്കെ എവിടെയെങ്കിലും മൊബൈലും
കുത്തിയിരിപ്പുണ്ടാകും....
ഏതായാലും
മൊബൈലിന്റെ വലിപ്പമാകുമ്പോഴേക്ക് മൊബൈലും കൊണ്ട് നടക്കുന്ന കാലത്ത് മൊബൈലിൽ തല കുനിച്ചിരിക്കുന്ന
ആരുമില്ലാത്ത ഒരു ഫോട്ടോ കണ്ട സന്തോഷം... അതിലുപരി ആകപ്പാടെ ഒരു നൊസ്റ്റു.... മൊത്തത്തിൽ
ധൃതംഗ പുളകിതനായി...
ഫോട്ടോയെടുത്ത
കർത്തുഞ്ഞിപ്പാക്ക് ഒരു ബിഗ് സല്യൂട്ട്...