വാട്സാപ്പിൽ കോൺടാക്റ്റ് നമ്പർ അയക്കാൻ തുടങ്ങിയത് മുതൽ ഒഴിവായിപ്പോയ ഒരു "ദുരന്തമുണ്ട്". അതെന്തെന്നാൽ കൂട്ട്കാരനെ വിളിച്ച് ഒരാളുടെ നമ്പർ ചോദിക്കുന്നു, അവൻ പറഞ്ഞ് തരുന്ന നമ്പർ കീബോർഡിന് താഴെ വെക്കാറുള്ള ഇത് വരെ വെളിച്ചം കാണാത്ത ലോക ക്ലാസിക്കൽ സാഹിത്യം മുതൽ കുനെ കുനേ കുത്തി വരയും പല നമ്പറുകളും എഴുതി വെച്ചിട്ടുള്ള പേപ്പറിലെ ഒഴിവുള്ളിടത്ത് ആ നമ്പർ മാത്രം കുറിച്ച് വെക്കുന്നു (ഓർക്കുക, നമ്പർ മാത്രം, പേര് നമുക്കറിയാമല്ലോ) ശേഷം നമുക്ക് ഒരു ജോലി കിട്ടുന്നു, ആ ജോലിയെല്ലാം കഴിയുമ്പോഴേക്ക് വിളിക്കാൻ മറന്ന് പോകുന്നു, പിറ്റേന്ന് വീണ്ടും ഫോൺ ചെയ്യാനുള്ള കാര്യം ഓർമ്മയാകുന്നു, കീബോർഡിന് താഴെയുള്ള പേപ്പറെടുക്കുന്നു, കിളി പാറുന്നു, അതിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പല പല നമ്പറുകൾ, ഇതിൽ ഇന്നലെ കുറിച്ച് വെച്ച നമ്പർ ഏത് ഭാഗത്തുള്ളതാണെന്നറിയാതെ പാറിയ കിളി ഒന്ന് കൂടെ പാറുന്നു, വീണ്ടും കൂട്ട്കാരനെ വിളിക്കുന്നു, അതല്ലേടാ തെണ്ടീ.. @#₹%%*%&&^ നിനക്കിന്നലെ പറഞ്ഞ് തന്നതെന്ന് അവന്റെ 'മനോഹരമായ' ശബ്ദത്തിൽ കേൾക്കുന്നു... ശുഭം..
"ഡാ, അവന്റെ നമ്പറൊന്ന് വാട്സാപ്പ് ചെയ്തേ" എന്ന ഒരൊറ്റ വോയ്സിൽ ഈ പ്രശ്നമെല്ലാം ഒറ്റയടിക്ക് സോൾവായി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ