2024, ഏപ്രിൽ 30, ചൊവ്വാഴ്ച

ന്നാലുമെൻ്റെ ചന്ദ്രീ

     







    എന്നാലുമെന്റെ ചന്ദ്രികേ... ഒരു പച്ചപ്പട ഗ്രൂപ്പിലെ സൈബർ പോരാളിയുടെ എഴുത്തിന് ഇതിനേക്കാൾ നിലവാരമുണ്ടാകുമല്ലോ.... തെരെഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിലുമായി, ഇനിയിപ്പോൾ പോയിൻ്റ് ബ്ലാങ്കിൽ വെടി വെക്കാമെന്ന് കരുതിയതാകും. അവിടെയാണ് ചന്ദ്രിക്ക് തെറ്റിയത്, ഈ ലേഖനം തെരെഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഒറ്റ വോട്ട് ലീഗിൻ്റേത് കുറയില്ലായിരുന്നു....

2024, ഏപ്രിൽ 21, ഞായറാഴ്‌ച

മൂരി ജീവിതം

 


എസ്.കെയുടെ പ്രസിഡണ്ടാരാണെന്ന് ആർക്കാ അറിയുക എന്ന് പറഞ്ഞതാരാണ്...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗം ചോദിച്ചത് ന്യായമാണോന്ന് ഞങ്ങള് തീരുമാനിക്കുമെന്ന് പറഞ്ഞതാരാ...?


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗത്തിൻ്റെ ഒറ്റ നേതാവിനെ കേറ്റാതെ കടപ്പുറത്ത് ആളെ കൂട്ടിയത് ഞങ്ങളാന്ന് പറഞ്ഞതാരാ...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


പിണറായി ഫോൺ വിളിച്ചാൽ എല്ലാമായെന്ന് കരുതുന്നവരുണ്ടെന്ന് പറഞ്ഞ് ജിഫ്‌രി തങ്ങളെ അപമാനിച്ചതാരാണ്...? 

അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 

അത് ഞമ്മളെ ലീഗിന്.. Etc,etc...😌 


ശജറകളേ ഇതാണവസ്ഥ... ഇങ്ങള് ബെർതേ തുള്ളുകയാണ്....


വാൽ: സലാമാക്ക പറഞ്ഞത് കേട്ട് കോൾമയിർ കൊള്ളേണ്ടവർക്കുള്ള നൂൽ... ... അമർത്തിക്കോ...


2024, ഏപ്രിൽ 16, ചൊവ്വാഴ്ച

സ്വപ്‌നം

 കുഞ്ഞിപ്പാത്തു മാന്തിയിട്ടാണ് ഇന്നുണർന്നത്... പക്ഷേ കണ്ണ് തുറന്നപ്പോൾ അവളില്ല... സ്വപ്‌നമാണെന്നൊരു തലക്കെട്ട് കൊടുത്ത് കൂടെ ഈ സ്വപ്‌നങ്ങൾക്ക്... വെറുതേ മനുഷ്യനെ സങ്കടപ്പെടുത്താൻ....

2024, ഏപ്രിൽ 15, തിങ്കളാഴ്‌ച

ഓർമ്മകളേ...

 വീണ്ടും മൂട് ചൊറിഞ്ഞ് കൊണ്ടിരിക്കുന്നു....


എന്തിന്...?


ഓർമ്മകൾ അയവിറക്കാൻ...


ചന്തി ചൊറിഞ്ഞാൽ ഓർമ്മകളോടി വരുമോ....?


ആ... എനിക്ക് വരും....

പീപ്പിളിയുള്ള സൂസ്

 നാൽപതാം വയസ്സിൽ ലൈറ്റ് കത്തുന്ന ഷൂ കിട്ടിയ പോലാണ് പല ആഗ്രഹങ്ങളുടേയും അവസ്ഥ...

അതെന്ത് സങ്കടമാടോ...

 എന്തു പറ്റി...? 


ഒന്നുമില്ല...


പിന്നെ...?


ഏയ്... ഒരു സങ്കടം...


എന്തിന്..?


അറിയില്ല...


അതെന്ത് സങ്കടമാടോ...


ആ... എന്തിനാണ് സങ്കടമെന്നറിയാത്തതും ഒരു സങ്കടമാടോ...

2024, മാർച്ച് 5, ചൊവ്വാഴ്ച

വിടരുതവനേ....

       മഴ പെയ്യുന്നത് നോക്കി നിന്നിട്ടില്ലേ.... ആ സമയത്ത് തോന്നാറില്ലേ, ഈ മഴ പെയ്യുന്നത് മനസ്സിലേക്കാണെന്ന്... ശരീരത്തെ മാത്രമല്ല, ഒരു കുഞ്ഞു തണുപ്പറിയാതെ വന്ന് മനസ്സിനേയും പൊതിയാറില്ലേ... ചിലരെക്കുറിച്ചാലോചിക്കുമ്പോഴും ഈ അനുഭവം തോന്നിയിട്ടില്ലേ...?,  ഉണ്ടെങ്കിൽ അവരെ വിട്ടേക്കരുത്, കാരണം അങ്ങനെയൊരാൾ ആയിരത്തൊലൊന്നേ കാണൂ, ആയതിനാൽ വിടരുതവനേ.... 


2024, ഫെബ്രുവരി 11, ഞായറാഴ്‌ച

ആലിപ്പഴവർഷം

         മഴയുടെ  അതിശക്തമായ  "ചറപറ"  സൗണ്ടാണ്  ഉണർത്തിയത്...  ഒരു നിമിഷം നാട്ടിലാണോന്ന് തോന്നിപ്പോയി. തപ്പിപ്പിടിച്ച് സ്വിച്ച് കണ്ടെത്തി അമർത്തിയപ്പോഴാണ് കരൻ്റും മൂടിപ്പുതച്ചുറങ്ങുകയാണെന്ന് മനസ്സിലായത്. കരൻ്റ് നഹീ, മൊബൈലിൻ്റെ വെളിച്ചത്തിൽ റൂമിന് പുറത്ത് കടന്ന്  ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഈ വലിയ ഒച്ചപ്പാടിന്റെ കാരണം പിടി കിട്ടിയത്, റോഡിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നീങ്ങുന്ന ആലിപ്പഴം. മനോഹരമെന്ന് ബിൽഡിങ്ങിന് മുകളിൽ നിന്ന് നോക്കിപ്പറയാമെങ്കിലും വില്ലകളിൽ താമസിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആ നിമിഷം തന്നെ ഓർത്തു. 

                  ഭക്ഷണം കഴിക്കാൻ പോകുന്ന വില്ലയിലെ ഉസ്താദിന് വിളിച്ചു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലാകുന്നത്, റൂമിൽ മുട്ടോളം വെള്ളം, കട്ടിലിന് മുകളിലിരുപ്പാണ് എല്ലാവരും. കുറച്ച് നേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ നിറയെ ലുങ്കിയുടുത്ത് മലയാളികളും തമിഴൻമാരും, റിസപ്ഷനിലെ സോഫയിൽ മൊബൈലും നോക്കിയിരിക്കുന്നു. റൂമിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഓഫീസ് ബോയിയുടെ കൂടെ വന്നതാണ്. ചില റൂമിലുള്ളവർക്ക് ഡോർ തുറക്കാൻ കഴിയാത്തത് കൊണ്ട് ഫയർ ഫോഴ്സിൽ നിന്ന് ആള് വന്നാണത്രേ പുറത്തിറക്കിയത്. ഏതായാലും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു...

വാൽ: ഇന്ന് ഞാൻ കുറച്ച് ലക്ഷ്വറിയാണ്..... മിനറൽ വാട്ടർ കൊണ്ടാണ് ചന്തി കഴുകിയത്.... ബാത്ത്റൂമിൽ വെള്ളം നഹീ...

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

ലീഗേര്

 "ലീഗേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ല, എ.പിക്കാരോടൊക്കെ നല്ല സഹകരണമാണ്" ചില നിഷ്കളങ്കരുടെ നിരീക്ഷണമാണ് മുകളിലെ വരികൾ, എന്നാലേ അത് ചാത്തു കള്ള് കുടി നിർത്തിയതല്ല, കള്ള് ഷാപ്പ് അടച്ചത് കൊണ്ട് കള്ള് കിട്ടാത്തതാണ്, 

   പിന്നെ ചാത്തു ഇപ്പോൾ ആരെയും ഉപദ്രവിക്കാറുമില്ല, അതേയ്... അടി കൊണ്ടവർ കളരി പഠിച്ചത് കൊണ്ടാണ്. തിരിച്ച് നല്ലോണം കിട്ടുമെന്നുറപ്പുണ്ട്. അതായത് രമണാ... അഞ്ചെട്ട് കൊല്ലമായി ഭരണമില്ലാതെ ആല് പോയ ചെയ്ത്താൻ്റെ പോലെ നടക്കുന്നവർ സഹകരിക്കുകയല്ലാതെ എന്തൊലത്താനാണ്...

2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

രഹസ്യം

 "നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


കേട്ടവൻ മറ്റൊരുത്തനോട്: "അവനെന്നോട് മാത്രം പറഞ്ഞ കാര്യമാ, നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


ഈ മറ്റൊരുത്തൻ മറ്റൊരുത്തവനോട്: അവനോടവൻ അത്രയും രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞ കാര്യമാ, എന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ട് എന്നോട് പറഞ്ഞതാ, അത് കൊണ്ട് ഒരിക്കലും നീ ആരോടും പറയരുത്.


ഈ കേട്ടവൻ: ഡാ... പിന്നേയ് ഒരു സംഭവമുണ്ട്, ഒരിക്കലും പുറത്ത് പോകരുത്.....


പിന്നെ നാട്ട്കാരായി, കുടുംബക്കാരായി, വാട്സാപ്പ് ഗ്രൂപ്പായി, ഫേസ്ബുക്കായി, ഇൻസ്റ്റയായി....


വാൽ: ഇത് വായിച്ചവർ ആരോടും പറയരുത്, അപേക്ഷയാണ്...😎

2024, ജനുവരി 17, ബുധനാഴ്‌ച

കളറ് പോകുമോ എന്തോ...?

       ഇത് വരേക്കും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. മൂടും കാലുമൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു... 


     ഇട്ടിരിക്കുന്ന പാന്റ് അലക്കണമെന്ന ചിന്ത തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി,  ഏതായാലും അധികം വൈകാതെ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു....

2024, ജനുവരി 7, ഞായറാഴ്‌ച

CV

 

    ഞാനുണ്ടാക്കിക്കൊടുത്ത CV-യുമായി കുറേ പ്രേതാത്മാക്കൾ യു.എ.ഇയിലെമ്പാടും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, ഒരാത്മാവ് ഇന്നലെ നാട്ടിലേക്ക് തിരിച്ച് പോയി. ഞാനുണ്ടാക്കിക്കൊടുത്ത CV കൊണ്ട് ഇന്ന് വരെ ഒരുത്തനും ജോലി കിട്ടിയിട്ടില്ലെന്ന റെക്കോർഡ് ആര് തകർക്കുമെന്ന് നോക്കിയിരുപ്പാണ്.  ഏതായാലും ഒരു ഐക്കല്ല് അടിയന്തിരമായി ഉണ്ടാക്കി കെട്ടണം.

2024, ജനുവരി 6, ശനിയാഴ്‌ച

സ്വപ്‌നങ്ങളുടെ അടുത്ത അവധി

         അതികാലത്തെഴുന്നേറ്റ് കനം തൂങ്ങുന്ന കണ്ണുകളുമായി വീണ്ടും അവധി കഴിഞ്ഞുള്ള ഒരു ദിവസം തുടങ്ങുകയായി, ഇനി കാത്തിരിപ്പാണ്, അടുത്ത അവധി ദിനത്തിനായി... 

       അവധി കിട്ടിയിട്ട്...? 

        ഒന്നിനുമല്ല... വെറുതേ... നടക്കാത്ത കുറേ ആഗ്രഹങ്ങളുണ്ട്, അതൊക്കെ വീണ്ടും വീണ്ടും ആലോചിച്ചിരിക്കണം... ദൂരെയെവിടെങ്കിലും വെളിച്ചത്തിന്റെ ഒരു കുഞ്ഞുവെട്ടം കണ്ട് കിട്ടിയാലോന്ന് വീണ്ടും പ്രതീക്ഷിക്കണം... ഒഴിഞ്ഞ് പോകാത്ത ഇന്നലകളെ സ്നേഹത്തോടെ വീണ്ടും കൂടെ കൂട്ടണം, കുഞ്ഞുങ്ങളുടെ പുഞ്ചിരിയോർക്കണം... അങ്ങനെയങ്ങനെ...