ഒരുത്തനും ഒരുത്തിയും കുറേ കാലം ഈച്ചേം തീട്ടവും പോലെ നടക്കുന്നു..., ഒരു സുപ്രഭാതത്തിൽ ആ ഒരുത്തി വാർത്താ സമ്മേളനം നടത്തി പറയുന്നു, ആ ഒരുത്തൻ എന്നെ ചതിച്ചെന്ന്,
അതെങ്ങനേന്ന് നാട്ട്കാര്... 😕
അതേയ്, ഓനിന്നെ വിവാഹം കഴിക്കാന്ന് പറഞ്ഞ് കുറേ കാലം പീഡിപ്പിച്ചു...😎
പിന്നെ ചർച്ചയായി, കേസായി, പൂരമായി....
അല്ല, ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങൾ തമ്മിൽ പ്രണയമായിരുന്നില്ലേ...?
ഈ പ്രണയത്തിലെ ആത്മാർത്ഥ തെളിയിക്കേണ്ടത് ചുരിദാറഴിച്ചിട്ടാണോന്ന് ആരും ചോദിക്കില്ലെന്ന് ആ ഒരുത്തിക്ക് നല്ല പോലെ അറിയാം...
ഒന്നുകിൽ 'കാര്യ പരിപാടി'യിലേക്ക് കടക്കും മുൻപ് വിവാഹം കഴിക്കുക, അതിനൊന്നും നേരം കിട്ടിയില്ലെന്നാണെങ്കിൽ പിന്നെ അത് വരെ നടത്തിയ കൂട്ട് കച്ചവടത്തിന്റെ 'ലാഭം' രണ്ട് കൂട്ടർക്കും തുല്ല്യമായി അക്കൗണ്ടിൽ ലഭിച്ചതിനാൽ മിണ്ടാതെ ഉരിയാടാതെ എഴുന്നേറ്റ് പോകുക, അതിനിടയിൽ ഒരു വിക്കറ്റ് (കുഞ്ഞ്) കൂടി കിട്ടിയിട്ടുണ്ടെങ്കിൽ അത് ബോണസായി കരുതുക... നാട്ട്കാർക്ക് വേറെ പണിയുണ്ട്....
വാൽ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഇത് കൂട്ടിക്കെട്ടേണ്ട, അത് റേ, പക്ഷേ ഒരു സംശയം, ഒരു കഥയുണ്ടാക്കി അതിനൊരു സംവിധായകനും നിർമാതാവും നായകനും ബാക്കി അൽ കുൽത്തുകളുമെല്ലാം ചേർന്ന് ഒരു സിനിമയുണ്ടാക്കി ആ സിനിമക്ക് ഒരു പേരുമിട്ട് അവളുടെ പ്രതിഫലവും നിശ്ചയിച്ച് അതിലെ നായകനുമായോ മറ്റൊരുത്തനുമായോ (ജീവിതത്തിൽ അവൾ ആദ്യമായി അടുത്ത് കണ്ടവനായിരിക്കും ഒരു പക്ഷേ അവൻ) ലിപ് ലോക്ക് സീനിലും അതിലപ്പുറവുമൊക്കെ അഭിനയിക്കുന്നവൾ പറയും, അതെന്റെ പ്രൊഫഷനാണെന്ന്, അവളെ കാണാൻ പിന്നെ ആളുകൾ ക്യൂ നിൽക്കും, അവളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും, അവൾക്ക് അവാർഡുകൾ നൽകും.
എന്നാൽ മോന്തിക്ക് റോഡരികിൽ ആളെ കാത്ത് നിന്ന് ജീവിതത്തിൽ ആദ്യമായി കണ്ടവനുമൊത്ത് പ്രതിഫലവും നിശ്ചയിച്ച് സംവിധാനവും നിർമ്മാണവും കഥയും തിരക്കഥയുമെല്ലാം സ്വയമുണ്ടാക്കി പേരിടാത്ത കഥയിലെ ലിപ് ലോക്ക് സീനിൽ അഭിനയിക്കുന്നവളെ നമ്മളൊരു പേര് വിളിക്കും "വേശ്യ". അവളെ പകൽ വെട്ടത്തിൽ ആർക്കും കാണേണ്ട, അവൾക്ക് ഉദ്ഘാടനങ്ങളില്ല, അവാർഡുമില്ല.. അനീതിയല്ലേ ഇത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ