അങ്ങാടിയിലേക്ക് പോകുന്ന നമ്മളോട് കൂട്ട്കാരൻ അവന്റെ മൊബൈലിൽ റീചാർജ് ചെയ്യാനായി കാശ് തന്നേൽപിക്കുന്നു, പോകുന്ന വഴിക്ക് നമ്മൾ ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു, താഴേക്ക് പതിക്കുന്നതിനിടയിൽ ജാംബവാന്റെ കാലത്തുള്ള കയറിൽ എങ്ങിനെയൊക്കെയോ പിടുത്തം കിട്ടുന്നു, ഒരു രണ്ട് മിനിറ്റ് തൂങ്ങിക്കിടക്കാനുള്ള ആയുസ്സേ ആ കയറിനുള്ളൂ, ആയതിനാൽ എട്ട് ദിക്കും പൊട്ടുമാറുച്ചത്തിൽ നമ്മൾ അലമുറയിടുന്നു, അലർച്ച കേട്ട് നേരത്തെ കാശ് തന്നേൽപിച്ച കൂട്ട്കാരൻ ഓടി വരുന്നു,
കണ്ടയുടൻ അവന്റെ ചോദ്യം: "നീ റീചാർജ് ചെയ്തീന്നാ?, കാശെന്തായി? വെള്ളത്തിൽ പോയോ?... ഇങ്ങിനെ ചോദിച്ചവനോട് നിങ്ങൾക്കെന്ത് തോന്നും...
മൂട്ടിൽ തീ പിടിച്ചിരിക്കുന്ന സമയത്ത് നാട്ടിൽ നിന്നും വരുന്ന ഓരോ വോയ്സ് മെസ്സേജ് കണ്ടപ്പോൾ തോന്നിയതാണ്, ചിലർക്ക് കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്നതിനിടക്കാണ് അമ്മായീടെ കോണകം പാറിയ കഥ പറയാനുണ്ടാകുക....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ