2024, ജൂൺ 2, ഞായറാഴ്‌ച

തൃശൂരും വടകരയും പിന്നെ പാലക്കാടും

     പല കാരണങ്ങളാൽ വടകര ശൈലജ ടീച്ചർ ജയിക്കണമെന്നാണാഗ്രഹം, വടകരയിൽ ശാഫി ജയിക്കുകയാണെങ്കിൽ തൃശൂരിൽ സുനിൽകുമാറും വിജയിക്കട്ടേ... കാരണം പാലക്കാട് ഉപതെരെഞ്ഞെടുപ്പ് വന്നാൽ അതിനേറ്റവും അനിയോജ്യനായ സ്ഥാനാർത്ഥി കെ. മുരളീധരനാണ്. ഇടത് പക്ഷത്തിന് അവിടെ വിജയിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. കെ. മുരളീധരനല്ലാതെ മറ്റാര് നിന്നാലും വീണ്ടും ചങ്കിടിപ്പ് കൂടും. 


    ഉപതെരെഞ്ഞെടുപ്പാണ്, എല്ലാ പാർട്ടികളുടേയും സകല സംവിധാനങ്ങളും മണ്ഡലത്തിലേക്കെത്തും.  കോൺഗ്രസ്സുകാർ പോലും തോറ്റ് പോകുന്ന തരത്തിൽ ആറ് പേർക്ക് 28 ഗ്രൂപ്പുള്ള കേരള ബി.ജെ.പിയിൽ പ്രത്യേഗിച്ചും പാലക്കാട്, പക്ഷേ അവിടെ  സുരേഷോപി വന്നാൽ ഗ്രൂപ്പിനതീതമായി വോട്ട് കിട്ടും. ദുനിയാവിൽ നിന്നെവിടെന്നെങ്കിലും ജയിച്ചാൽ മതിയെന്ന് കരുതി നടക്കുകയുമാണാ വേട്ടാ വളിയൻ. തൃശൂരിൽ തോറ്റാൽ അവൻ പാലക്കാട് പൊങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്....


വാൽ: മുകളിൽ പറഞ്ഞത് പോലെയൊക്കെ സംഭവിച്ചാൽ തന്നെയും പാലക്കാട് കെ. മുരളീധരൻ സ്ഥാനാർത്ഥിയാവണമെങ്കിൽ കോൺഗ്രസിലെ ഗ്രൂപ്പ്, പ്രാദേശിക വാദം തുടങ്ങി അനവധി അൽകുൽത്തുകൾ താണ്ടേണ്ടതുണ്ട്... ഇപ്പോൾ തന്നെ ശാഫി ജയിക്കുമെന്നുറപ്പിച്ച് അവിടെപ്പോയി മത്സരിക്കാൻ കുപ്പായം തുന്നിയ ഒരു വേട്ടാവളിയൻ അവിടെപ്പോയി പിന്തുണ തേടിയെത്തിയെന്നും  പാലക്കാട്ടെ കോൺഗ്രസ്സുകാർ അവനെ ഓടിച്ച് വിട്ടെന്നും ഒരു വാർത്ത കണ്ടിരുന്നു......


എന്നാലുമെൻ്റെ കോൺഗ്രസ്സുകാരെ... വെറും 3859 വോട്ടിന് ബി.ജെ.പിയെ മറികടന്ന മണ്ഡലത്തിലെ ആളെ തന്നെ വേണമായിരുന്നോ വടകരയിൽ കൊണ്ട് വന്നിടാൻ, ആർക്കറിയാം ശാഫിക്ക് പോലുമറിയാത്ത ഡീലിൻ്റെ പുറത്താണോ അത് നടന്നതെന്ന്. വടകര ഇങ്ങക്കും പാലക്കാട് ഞമ്മക്കുമെന്നൊരു ഡീൽ നടന്നിട്ടുണ്ടെങ്കിൽ നമ്മളീ ചിന്തിച്ച് കൂട്ടുന്നതൊക്കെ വെറുതെയാണ്. എന്നാൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നെന്നാണ് കോൺഗ്രസ്സിൽ നിന്നുള്ള ഉത്തരം, അങ്ങിനെയാണെങ്കിൽ അപ്പോൾ നിയമസഭയിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞ് പോകില്ലേ, മടക്കനമ്മെ ചവിട്ടിയ പോലത്തെ പണിയാണല്ലോടാ ഇത്. ഏതായാലും ശൈലജ ടീച്ചർ വിജയിച്ചാൽ ഒറ്റയടിക്ക് ഈ വക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും...



ലെ മൂര്യോള്: ഞങ്ങൾക്കിതൊന്നുമറിയേണ്ട, ഞങ്ങൾക്ക് ഹിസ്റ്റീരിയ ബാധിച്ച പോലെ കുറച്ച് ചാടിക്കളിക്കണം, പോണം... അത്രേന്നെ...

അഭിപ്രായങ്ങളൊന്നുമില്ല: