ഒരു ആശാരിയോട് മറ്റൊരു ആശാരിയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്, ഒരു പച്ചക്കറി വിൽപനക്കാരനോട് മറ്റൊരു പച്ചക്കറി വിൽപനക്കാരനെക്കുറിച്ചും, എന്നല്ല ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് അതേ മേഖലയിലുള്ളവരോട് അഭിപ്രായം ചോദിക്കാതിരിക്കുക എന്നത് ഒരു കോമൺസെൻസാണ്, കാരണം തന്റെ മേഖലയിൽ ജോലി ചെയ്യുന്ന ഒരുത്തനെക്കുറിച്ച് നല്ലതു പറയുന്നവർ വളരെ വിരളമായിരിക്കും. ചുരുങ്ങിയത് "ഞാനവനെക്കുറിച്ചൊന്നും പറയുന്നില്ല, ഞാൻ പറഞ്ഞാൽ നീ വിചാരിക്കും ആ പണി എനിക്ക് കിട്ടാനാണെന്ന്" എന്ന് പറയുകയോ അല്ലെങ്കിൽ ഒന്ന് ചിരിക്കുകയോ ചെയ്യും, ആ ചിരി നമ്മളിൽ അയാളെക്കുറിച്ച് സംശയം ജനിപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ