ഇപ്പോഴും പിണങ്ങാത്ത ഓർമ്മകൾ
മഴ പെയ്യുന്നത് മനസ്സിലേക്കാണ്.....
2018, സെപ്റ്റംബർ 24, തിങ്കളാഴ്‌ച
ഓർമ്മകൾ...
Add caption
മറവിയിലേക്കെടുത്ത് ചാടാൻ മനസ്സ് കൊതിക്കുമ്പോൾ പിറകിൽ നിന്നാരൊക്കെയോ എടുത്ത് ഭൂതകാലത്തിലേക്ക് വലിച്ചെറിയുന്നു... പിന്നെ ഓരോ എപ്പിസോഡായി വീണ്ടും കണ്ട് തീർക്കും.... ഇടക്കെപ്പോഴോ കണ്ണ് നനയുമ്പോൾ കാഴ്ചക്കൊരൽപം മങ്ങൽ...
2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച
ഓരോന്നായി വന്നോളും...
രാവിലെ ആദ്യം വാതിലിൽ മുട്ടുന്നത് മറക്കാൻ ശ്രമിച്ച ഓർമ്മകളായിരിക്കും... ഉറങ്ങാൻ നേരത്താണെങ്കിൽ അവ വന്ന് ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും...
വരേണ്ടെന്ന് പറയാൻ മനസ്സനുവദിക്കാറുമില്ല...
2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച
വീട്
അകലെ.... അവിടെ എവിടെയോ എന്റെ ചെരിപ്പുണ്ട്... അതിലെ മണ്ണ് ആ മുറ്റത്ത് നിന്ന് പറ്റിയതാകാം... മഴ കൊണ്ട് കുഴച്ച മണ്ണ്...
വെറുതെ ഇന്നും കാലസ്രായിക്കടിയിലെ ഷൂസിലേക്ക് നോക്കി... ഓ.. അല്ലെങ്കിലും വെന്ത മണലങ്ങനെ പറ്റിപ്പിടിച്ചിരിക്കില്ലല്ലോ...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)