2020, നവംബർ 26, വ്യാഴാഴ്‌ച

അയാൾ ഒഴിച്ചിട്ടയിടം എല്ലാ അർത്ഥത്തിലും ശൂന്യമായിക്കിടക്കുന്നു...

 










        അയാളെ വ്യത്യസ്തനാക്കുന്നത് കുമ്മായവരക്കുള്ളിലെ ഇന്ദ്രജാലപ്രകടനങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല...അവിടെ അയാൾ ആ തുകൽ പന്തിൻ്റെ ആകൃതി വട്ടത്തിൽ കിടക്കുന്ന കാലത്തോളം ഓർമിക്കപ്പെടും... കുമ്മായ വരക്കുള്ളിലെ  ഇതിഹാസങ്ങൾ പലരും അലോസരപ്പെടുത്തുന്നതൊന്നും ജീവിതത്തിലേക്ക് വലിച്ചിടാതെ സ്വഛന്ദമായി ജീവിക്കാനാഗ്രഗിച്ചപ്പോൾ അയാൾ അവിടെയും കലഹിച്ചു.... ചേരിയിലുള്ളവർക്കായി... അരിക് വത്ക്കരിക്കപ്പെട്ടവർക്കായി... ലോക പോലീസ് ചമയുന്നവർക്കെതിരായി...  അങ്ങനെയങ്ങിനെ...



        തൻ്റെ കൈ കൊണ്ടുള്ള ഗോൾ ഒരു കാവ്യ നീതിമാത്രമാണെന്നയാൾ പറഞ്ഞത് അഹങ്കാരം കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർ ഫോക്‌ലാൻ്റ്സിൽ ചെയ്തതതോർത്തായിരിക്കണം... 

        അത് കൊണ്ട് തന്നെയാകും അറുപതാം പിറന്നാളിന് ഇനിയെന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് “വലംകൈകൊണ്ടും ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ നേടണം“ എന്നയാൾ പറഞ്ഞ് വെച്ചത്.




അതേ... 
അയാൾ ഒഴിച്ചിട്ടയിടം എല്ലാ അർത്ഥത്തിലും ശൂന്യമായിക്കിടക്കുന്നു... കായിക ലോകത്ത് നിന്ന് ഇനിയൊരാൾ അവിടേക്ക് കടന്ന് വന്നാലും അതയാളുടെ പിൻഗാമി മാത്രമാണ്...

2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

ധർമ്മ സങ്കടം

 ഉമ്മമാരനുഭവിക്കുന്ന വല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്.... 


അത് ഉപ്പയും മകനും തമ്മിൽ പിണങ്ങുമ്പോഴാണ്.... 


രണ്ട് പേരുടേയും പരാതി കേൾക്കണം... എന്നാൽ ആരുടെ പക്ഷം ചേരണമെന്നറിയാതെ... 


വാത്സല്ല്യം കൊണ്ട് അവർ മകന്റെ പക്ഷത്താകും.... ഉത്തരവാദിത്തം കൊണ്ട് ഭർത്താവിന്റെയും...

2020, ജൂലൈ 13, തിങ്കളാഴ്‌ച

അവളിനി (അവനും) തോൽക്കാൻ പ്രാർത്ഥിക്കുമോ (എന്റെ 2000 + 2000)...😩

മറ്റന്നാളത്തെ (15-07-2020) +2 റിസൾട്ട് കാത്തിരിക്കുന്ന ജ്യേഷ്ടന്റെ മോൾക്കായി വാട്സാപ്പിൽ അയച്ച് കൊടുത്ത സമ്മാന പദ്ധതിയുടെ വിശദ വിവരങ്ങൾ....


ഓരോ A+-നും 10 രൂപ വീതം…🕺🏻
ഓരോ A-ക്കും 25 രൂപ വീതം...🥰
ഓരോ B+-നും 50 രൂപ വീതം....🤪
ഓരോ B-ക്കും 75 രൂപ വീതം...☺️
ഓരോ C+-നും 100 രൂപ വീതം...🙁
ഓരോ C-ക്കും 125 രൂപ വീതം...🤭
ഓരോ D+-നും 150 രൂപ വീതം...😡


#ഇനിയാണ് വമ്പൻ സമ്മാനം#
തോറ്റാൽ 2000 രൂപ സമ്മാനം....💪🕺🏻🕺🏻🕺🏻🕺🏻



ഇനി എന്ത് പ്രാർത്ഥിക്കണമെന്ന് നിനക്ക് തീരുമാനിക്കാം...😎



താഴെയുള്ളത് മറ്റൊരു ജ്യേഷ്ടന്റെ മോന് അയച്ച് കൊടുത്തത്... അവൻ എസ്.എസ്.എൽ.സി പാസ്സായതിന് (അത് പ്രത്യേഗിച്ച് പറയേണ്ട കാര്യമല്ല, ഈ പാസായ കാര്യം) ഇത് വരെ ഒന്നും കൊടുത്തിട്ടില്ല...


നിതയുടെ റിസൾട്ട് മറ്റന്നാൾ (ബുധനാഴ്ച 2 മണിക്ക്) വരും...


നിതക്ക് ഇതിൽ കിട്ടുന്ന കാശ് നിനക്കും സമ്മാനമായി ലഭിക്കും...

ഓരോ A+-നും 10 രൂപ വീതം🕺🏻
ഓരോ A-ക്കും 25 രൂപ വീതം...🥰
ഓരോ B+-നും 50 രൂപ വീതം....🤪
ഓരോ B-ക്കും 75 രൂപ വീതം...
ഓരോ C+-നും 100 രൂപ വീതം...🙁
ഓരോ C-ക്കും 125 രൂപ വീതം...🤭
ഓരോ D+-നും 150 രൂപ വീതം...😡


#ഇനിയാണ് വമ്പൻ സമ്മാനം#
തോറ്റാൽ 2000 രൂപ സമ്മാനം....💪🕺🏻🕺🏻🕺🏻🕺🏻🕺🏻

അതായത് നിത തോറ്റാൽ നിങ്ങൾക്ക് രണ്ടാൾക്കും 2000 രൂപ വീതം ലഭിക്കും...🤪


അവൾക്കാകെ 6 പേപ്പറാണുള്ളത്..... മുഴുവൻ A+ കിട്ടിയാലും 60 രൂപയേ കിട്ടൂ...😩



ഇനി എന്ത് പ്രാർത്ഥിക്കണമെന്ന് നിനക്ക് തീരുമാനിക്കാം...😎




2020, ജൂൺ 11, വ്യാഴാഴ്‌ച

മഹായുദ്ധങ്ങളുടെ പിന്നാമ്പുറങ്ങൾ





ബാൾക്കൻ പ്രതിസന്ധിക്കു ശേഷം പച്ചപ്പാതിരക്കും ചെമ്മണ്ണൂരിനുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയിൽ നിന്നാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.    സമാധാനവാദികളും നിഷ്കളങ്കരുമായ ചിലർ എഴുതിയ ലഘു ലേഖ വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മറ്റ് ചിലർ ചെമ്മണ്ണൂരിനെ ഒടുക്കത്തെ ചീത്ത വിളി... ചെമ്മണ്ണൂരിൽ ഒരു ഓഫീസ് തുറക്കുന്നുണ്ടെന്നും അത് വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം വരാൻ സാധ്യതയുണ്ടെന്നുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. അതായത് ഒരു സംഘർഷം വരാൻ സാധ്യയുണ്ടെന്ന് പറഞ്ഞ് സംഘർഷം സൃഷ്ടിച്ചു. (ലഘുലേഖയിൽ ഇലുമിനാറ്റികളുടെ അതിനിഗൂഢ ലക്ഷ്യങ്ങൾ പ്രവർത്തിച്ചിരുന്നെന്നും അതിൽ ചിലർ ബലിയാടാക്കപ്പെട്ടെന്നും പോളണ്ട് പിന്നീട് പറയുകയുണ്ടായി) ഇതായിരുന്നു ഒന്നാം ലോക മഹായുദ്ധം രൂക്ഷമാകാൻ പ്രധാന കാരണം....


ശേഷം തങ്ങളുടെ അധീനതയിലുള്ള കാര്യങ്ങളിൽ മറ്റാരും ഇടപെടേണ്ടെന്ന് ചെമ്മണ്ണൂർ രേഖാമൂലം വ്യക്തമാക്കുകയും അത് കൊണ്ട് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതവരായിരിക്കുമെന്നും പ്രഖ്യാപിച്ചതോടെ പച്ചപ്പാതിര പിന്മാറി…… അങ്ങിനെ ഒന്നാം ലോകമഹായുദ്ധത്തിന് താത്ക്കാലിക വിരാമമായി...

പിന്നീട് കുറച്ച് ദിവസങ്ങൾ എല്ലാവരും ബീഡി വലിച്ചിരുന്നു. എന്നാൽ പച്ചപ്പാതിര ചെമ്മണ്ണൂരിന്റെ അധീനതയിലുള്ള ഷട്ടറിന്റെ പൂട്ട് പൊട്ടിക്കുമെന്ന് വെല്ല് വിളിയുടെ സ്വരത്തിൽ  പ്രഖ്യാപിച്ചതോടെ രണ്ടാം ലോക മഹായുദ്ധത്തിനും തുടക്കമായി....

എന്നാൽ ആ യുദ്ധം അവകാശമുന്നയിച്ച ഷട്ടറിന്റെ ആധാരം ആരുടെ പക്കലാണെന്ന് വെളിപ്പെട്ടതോടെ പെട്ടെന്നവസാനിച്ചു...

എന്നാൽ ട്വിസ്റ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ... ഓഫീസ് വരുന്ന പേരും പറഞ്ഞ് യുദ്ധത്തിന് പുറപ്പെട്ട പച്ചപ്പാതിര തന്നെ മുഖം മൂടിയിട്ട് കൊടുത്ത ഒരു ഓഫീസ് തുറക്കാൻ പദ്ധതിയിട്ടതായി കേട്ട് കൊണ്ടാണ് ചെമ്മണ്ണൂർ ഉറക്കമുണർന്നത്...


ചെമ്മണ്ണൂർ  ഈ വിഷയം  ഉയർത്തിക്കൊണ്ട് വന്നുഎന്നാൽ പച്ചപ്പാതിര അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ കൂടി ആകാശനീലിമയിലേക്ക് നടന്നകന്നു. സമാധാനവാദികൾ ബീഡി വലിച്ച് ഒന്നും മിണ്ടാതെ ഇരുന്നു. ഓഫീസിന്റെ മാറുപിളർന്ന് രക്തം കുടിക്കാൻ ഓടിയടുത്തിരുന്ന ദുര്യോധനൻമാർ ജലദോഷം പിടിപെട്ട് മൂക്കും വായും ഒരുമിച്ചടച്ച് പോയതിനാൾ മിണ്ടാൻ വയ്യാതായി.... ശരിക്കും മിണ്ടാൻ വയ്യേന്ന് യഥാർത്ഥ നിക്പക്ഷർ ചോദിച്ചപ്പോൾ ഉ ഊ എന്ന ഉത്തരം മാത്രം വന്നു... മറ്റ് ചിലർ അതിനിപ്പോ എന്താ? എന്ന് ചോദിച്ചു... വേറെ ചിലർ മിണ്ടാൻ സൌകര്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിക്പക്ഷത അതിലുമുറക്കെ തെളിയിച്ച് അച്ചുതണ്ടാണെന്ന് വ്യക്തമാക്കി... ഒടുവിൽ അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ പക്ഷമുള്ളവർ നിക്പക്ഷരോട് ചോദിച്ചു, "ഇനിയും നിങ്ങളിത്  വഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്

വാൽക്കഷ്ണം: ചുരുക്കിപ്പറഞ്ഞാൽ എന്തിനാണ് യുദ്ധം ചെയ്തതെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്  അച്ചുതണ്ട് ശക്തികൾ.



ക്ഷമാപണം: വായിച്ച് കിളി പോയവരോടാണ്... നാട്ടിലെ ക്ലബ്ബുമായി ബന്ധപ്പെട്ട വിഷയം ഒന്ന് ചരിത്രവത്കരിച്ചതാ....

2020, മേയ് 10, ഞായറാഴ്‌ച

മാതൃ ദിനം

"ചെലക്കാണ്ട് വന്ന് ചോറെയ്ച്ചെടാ..." എന്ന് ഇമ്മ പറിം എന്നുറപ്പുള്ളത് കൊണ്ടാണ് പിണങ്ങി വാശി പിടിച്ച് മസില് പിടിച്ച് കിടന്നിരുന്നത്... അതൊരിക്കലും തെറ്റിയിട്ടുമില്ല...

2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

WhatsApp

വേണമെങ്കിൽ രണ്ട് സെക്കന്റിലും കുറേ കാര്യങ്ങൾ പറയാമെന്ന് തെളിയിച്ച് തന്നത് വാട്സാപ്പ് വോയ്സ് നോട്ടാണ്...




2020, ഏപ്രിൽ 14, ചൊവ്വാഴ്ച

“ഭൂതകാലക്കുളിർ” മലപ്പുറീകരിച്ചത്

ഇന്നനക്ക് സ്കൂളീന്ന് തൂറാൻ മുട്ടണം...

ഇക്ക് പറ്റൂല... ഇക്ക് തൂറാനൊന്നുല്ല്യ...

അതൊന്നും പർഞ്ഞാ പറ്റൂലാ... മുട്ടണം...

മുട്ടൂല...

മുട്ടണം...



























2020, മാർച്ച് 29, ഞായറാഴ്‌ച

Covid-19

ഇന്നെന്താഴ്ചേണ്...?


ഇന്നേതാ തീയതി....?


ബെന്യാമിന്റെ... അല്ല നജീബിന്റെ ആട് ജീവിതം ഓർമ്മ വരുന്നു...

ഏത് മാസം...? ഏതാ വർഷം...?  എന്ന ഡയലോഗ് കൂടിയുണ്ട്....




പടച്ചവനേ അങ്ങോട്ടൊന്നും എത്തിക്കല്ലേ... എത്രയും പെട്ടെന്ന് ഈ മഹാമാരി ഞങ്ങളെ വിട്ട് പോകണേ പടച്ചവനേ....




2020, ജനുവരി 7, ചൊവ്വാഴ്ച

സാന്ത്വനം at its peak (പൗരത്വം)

എന്റെ വീടിന്റെ ഉമ്മറത്തിരുന്നയാളെന്നെ സാന്ത്വനിപ്പിച്ചു... നിന്നെ ആരും ഇവിടന്ന് ഇറക്കി വിടില്ലാന്ന്....

തിരിച്ചിറങ്ങുമ്പോൾ പൊടിപിടച്ച് കിടന്ന എന്റെ ഷൂസുമെടുത്തോണ്ടയാൾ നടന്ന് മറഞ്ഞു....