അയാളെ വ്യത്യസ്തനാക്കുന്നത് കുമ്മായവരക്കുള്ളിലെ ഇന്ദ്രജാലപ്രകടനങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല...അവിടെ അയാൾ ആ തുകൽ പന്തിൻ്റെ ആകൃതി വട്ടത്തിൽ കിടക്കുന്ന കാലത്തോളം ഓർമിക്കപ്പെടും... കുമ്മായ വരക്കുള്ളിലെ ഇതിഹാസങ്ങൾ പലരും അലോസരപ്പെടുത്തുന്നതൊന്നും ജീവിതത്തിലേക്ക് വലിച്ചിടാതെ സ്വഛന്ദമായി ജീവിക്കാനാഗ്രഗിച്ചപ്പോൾ അയാൾ അവിടെയും കലഹിച്ചു.... ചേരിയിലുള്ളവർക്കായി... അരിക് വത്ക്കരിക്കപ്പെട്ടവർക്കായി... ലോക പോലീസ് ചമയുന്നവർക്കെതിരായി... അങ്ങനെയങ്ങിനെ...
തൻ്റെ കൈ കൊണ്ടുള്ള ഗോൾ ഒരു കാവ്യ നീതിമാത്രമാണെന്നയാൾ പറഞ്ഞത് അഹങ്കാരം കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർ ഫോക്‌ലാൻ്റ്സിൽ ചെയ്തതതോർത്തായിരിക്കണം...
അത് കൊണ്ട് തന്നെയാകും അറുപതാം പിറന്നാളിന് ഇനിയെന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് “വലംകൈകൊണ്ടും ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ നേടണം“ എന്നയാൾ പറഞ്ഞ് വെച്ചത്.
അയാൾ ഒഴിച്ചിട്ടയിടം എല്ലാ അർത്ഥത്തിലും ശൂന്യമായിക്കിടക്കുന്നു... കായിക ലോകത്ത് നിന്ന് ഇനിയൊരാൾ അവിടേക്ക് കടന്ന് വന്നാലും അതയാളുടെ പിൻഗാമി മാത്രമാണ്...