മഴയുടെ അതിശക്തമായ "ചറപറ" സൗണ്ടാണ് ഉണർത്തിയത്... ഒരു നിമിഷം നാട്ടിലാണോന്ന് തോന്നിപ്പോയി. തപ്പിപ്പിടിച്ച് സ്വിച്ച് കണ്ടെത്തി അമർത്തിയപ്പോഴാണ് കരൻ്റും മൂടിപ്പുതച്ചുറങ്ങുകയാണെന്ന് മനസ്സിലായത്. കരൻ്റ് നഹീ, മൊബൈലിൻ്റെ വെളിച്ചത്തിൽ റൂമിന് പുറത്ത് കടന്ന് ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഈ വലിയ ഒച്ചപ്പാടിന്റെ കാരണം പിടി കിട്ടിയത്, റോഡിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നീങ്ങുന്ന ആലിപ്പഴം. മനോഹരമെന്ന് ബിൽഡിങ്ങിന് മുകളിൽ നിന്ന് നോക്കിപ്പറയാമെങ്കിലും വില്ലകളിൽ താമസിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആ നിമിഷം തന്നെ ഓർത്തു.
ഭക്ഷണം കഴിക്കാൻ പോകുന്ന വില്ലയിലെ ഉസ്താദിന് വിളിച്ചു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലാകുന്നത്, റൂമിൽ മുട്ടോളം വെള്ളം, കട്ടിലിന് മുകളിലിരുപ്പാണ് എല്ലാവരും. കുറച്ച് നേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ നിറയെ ലുങ്കിയുടുത്ത് മലയാളികളും തമിഴൻമാരും, റിസപ്ഷനിലെ സോഫയിൽ മൊബൈലും നോക്കിയിരിക്കുന്നു. റൂമിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഓഫീസ് ബോയിയുടെ കൂടെ വന്നതാണ്. ചില റൂമിലുള്ളവർക്ക് ഡോർ തുറക്കാൻ കഴിയാത്തത് കൊണ്ട് ഫയർ ഫോഴ്സിൽ നിന്ന് ആള് വന്നാണത്രേ പുറത്തിറക്കിയത്. ഏതായാലും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു...
വാൽ: ഇന്ന് ഞാൻ കുറച്ച് ലക്ഷ്വറിയാണ്..... മിനറൽ വാട്ടർ കൊണ്ടാണ് ചന്തി കഴുകിയത്.... ബാത്ത്റൂമിൽ വെള്ളം നഹീ...