വീണ്ടുമൊരു യാത്രക്കുള്ള തയ്യാറെടുപ്പിലാണ്, എന്തൊക്കെയോ പ്ലാനുകളുണ്ട്, കക്കൂസിലിരുന്ന് വരെ പ്ലാനിങ്ങാണ്. നാട്ടിൽ ചെന്നിട്ട് അത് ചെയ്യണം, ഇത് ശരിയാക്കണം, മറ്റേത് മറ്റോട്ത്ത്ന്ന് മാറ്റി ഇങ്ങോട്ട് വെക്കണം, ഇതങ്ങോട്ട് കൊണ്ട് പോകണം, പിന്നെ എവിടെത്തേക്കൊക്കെയോ ഉള്ള യാത്രകൾ... അവസാനം തിരിച്ച് വിമാനം കയറുന്ന അവസരത്തിൽ അടുത്ത തവണ എന്തായാലും ഇതൊക്കെ നടത്തണമെന്ന ചിന്തയാകും. ഇതിങ്ങനെ പല തവണ റീ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി.
ചില കാര്യങ്ങളെങ്കിലും ചെയ്യാതെ, നടക്കാതെ പോകുന്നത് പ്രത്യേഗിച്ച് തിരക്കൊന്നുമുണ്ടായിട്ടല്ലെന്നതാണ് സങ്കടം... ചിലതാണെങ്കിലോ എത്ര തല കുത്തിമറിഞ്ഞാലും നടക്കാതെ പോകുന്നവ...
പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, പിന്നെ ചിലതെല്ലാം നടക്കാതെ പോകുമ്പോഴുണ്ടാകുന്ന സങ്കടങ്ങൾ.... അവസാനം വീണ്ടും തുഴയാൻ തോന്നുന്നതിന് ഒറ്റ കാരണമേ ഉള്ളൂ.... ദൂരെയെവിടെയോ വെളിച്ചത്തിന്റെ ഒരു നുറുങ്ങ് വെട്ടം നമ്മളേയും കാത്തിരിപ്പുണ്ടെന്ന ഒരു കുഞ്ഞ് തോന്നൽ....