2022 മേയ് 9, തിങ്കളാഴ്‌ച

ഓർമ്മകൾ....😢


ഓർമ്മകൾ ബാക്കി വെച്ച് അവർ പോകുന്നു... അടുത്ത ഊഴം എന്റേതാണ്...😢 😢 😢 


2021 ഡിസംബർ 19, ഞായറാഴ്‌ച

ഈ കുണ്ടീടെ ഒരു കാര്യം...😂

 ഈ കുണ്ടീം മനസ്സും  തമ്മിൽ എന്തോ അഭേദ്യമായ ബന്ധമുണ്ടെന്ന് തോന്നുന്നു... എന്താണെന്നറിയില്ല... നന്നായി അപ്പിയിട്ട ദിവസം ഭയങ്കര സന്തോഷമാണ്...


നീ തൂറിക്കോ ചങ്കേ, ഞാൻ സന്തോഷിച്ചോളാമെന്നെങ്ങാനും മനസ്സ് ചന്തിയോട് പറയുന്നുണ്ടോ എന്തോ....

2021 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ജൂതനാ ജൂതൻ...





           താലിബാനെക്കുറിച്ചാണ്... അതെന്തിത്ര പറയാനിരിക്കുന്നു...ജൂതന്മാരാ.... ജൂതന്മാർ..., എല്ലാത്തിനും പിറകിൽ അമേരിക്കയാ..., സാമ്രാജ്യത്വ താത്പര്യങ്ങളാ...

 

        ശരി സമ്മതിച്ചു, അവർക്കത് തന്നെയാണ് പണി... പക്ഷേ ഒരു ചെറ്യേ ചോദ്യം... ഈ വക ഇലുമിനാറ്റികളുടെ ഹിഡൻ അജണ്ടയുടെ കാലിനിടയിലേക്ക് തല വെച്ച് കൊടുത്തത് ആരാണ്...? ഉൻമൂലനത്തിന്റെ പ്രത്യയശാസ്ത്രവുമായി നടക്കുന്ന വഹാബികൾ തന്നെയല്ലേ... ഞങ്ങൾ പറയുന്നതല്ല... കൈവിട്ട് പോയെന്ന് തോന്നിയപ്പോൾ വാപ്പ പത്തായത്തിലുമില്ലെന്ന് അന്ന് വിളിച്ച് പറഞ്ഞാതാരാണ്...

        ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഭീകരവാദം എറിഞ്ഞ് കൊടുക്കുകയാണ് വഹാബികൾ. അത് ഞങ്ങളുടെ വഹാബിസമല്ല, അപ്പുറത്തെ വഹാബിസമാണ് എന്നതാണ് ലൈൻ. നായിക്കാട്ടം ഏത് നായയുടേയും കണക്കാണ്, വരുന്നതെല്ലാം ആസനത്തിൽ നിന്നാണല്ലോ...


       ഞങ്ങളുടെ തുടക്കം മുതലേ ഇങ്ങനെയൊക്കെത്തന്നെയായിരുന്നെന്ന് കേരള വഹാബിയുടെ ഇമ്മിണി ബല്ല്യ നേതാവ് തട്ടിപ്പോയ ഇ.കെ. മൗലവി എഡിറ്ററായിരുന്ന അല്‍ ഇത്തിഹാദ് പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു.1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു. മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കി

 

      ഏറ്റവും ചുരുക്കി നമുക്കതിങ്ങനെ വായിക്കാം...എവിടെ ഭീകരവാദമുണ്ടോ അവിടെ വഹാബിയുണ്ടാകും... അല്ലെങ്കിൽ എവിടെ വഹാബിയുണ്ടോ അവിടെ ഭീകരവാദിയുണ്ടാകും...

2021 ജൂലൈ 11, ഞായറാഴ്‌ച

അല്ലാണ്ട് പിന്നെ..

 വേദനയുടെ ഇന്നലെകൾ അയാൾ മായ്ച്ച് കളഞ്ഞിരിക്കുന്നു...


ദൂരെ ദൂരെയുണ്ടായിരുന്ന ഇത്തിരി വെട്ടം ഒടുവിൽ  അയാൾക്കരികിലെത്തിയിരിക്കുന്നു...




2021 മേയ് 22, ശനിയാഴ്‌ച

അടി പക്ഷം

 പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാന്റ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി... ഇന്നത്തോടെ തീരുമാനമാകും.

2020 നവംബർ 26, വ്യാഴാഴ്‌ച

അയാൾ ഒഴിച്ചിട്ടയിടം എല്ലാ അർത്ഥത്തിലും ശൂന്യമായിക്കിടക്കുന്നു...

 










        അയാളെ വ്യത്യസ്തനാക്കുന്നത് കുമ്മായവരക്കുള്ളിലെ ഇന്ദ്രജാലപ്രകടനങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല...അവിടെ അയാൾ ആ തുകൽ പന്തിൻ്റെ ആകൃതി വട്ടത്തിൽ കിടക്കുന്ന കാലത്തോളം ഓർമിക്കപ്പെടും... കുമ്മായ വരക്കുള്ളിലെ  ഇതിഹാസങ്ങൾ പലരും അലോസരപ്പെടുത്തുന്നതൊന്നും ജീവിതത്തിലേക്ക് വലിച്ചിടാതെ സ്വഛന്ദമായി ജീവിക്കാനാഗ്രഗിച്ചപ്പോൾ അയാൾ അവിടെയും കലഹിച്ചു.... ചേരിയിലുള്ളവർക്കായി... അരിക് വത്ക്കരിക്കപ്പെട്ടവർക്കായി... ലോക പോലീസ് ചമയുന്നവർക്കെതിരായി...  അങ്ങനെയങ്ങിനെ...



        തൻ്റെ കൈ കൊണ്ടുള്ള ഗോൾ ഒരു കാവ്യ നീതിമാത്രമാണെന്നയാൾ പറഞ്ഞത് അഹങ്കാരം കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർ ഫോക്‌ലാൻ്റ്സിൽ ചെയ്തതതോർത്തായിരിക്കണം... 

        അത് കൊണ്ട് തന്നെയാകും അറുപതാം പിറന്നാളിന് ഇനിയെന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് “വലംകൈകൊണ്ടും ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ നേടണം“ എന്നയാൾ പറഞ്ഞ് വെച്ചത്.




അതേ... 
അയാൾ ഒഴിച്ചിട്ടയിടം എല്ലാ അർത്ഥത്തിലും ശൂന്യമായിക്കിടക്കുന്നു... കായിക ലോകത്ത് നിന്ന് ഇനിയൊരാൾ അവിടേക്ക് കടന്ന് വന്നാലും അതയാളുടെ പിൻഗാമി മാത്രമാണ്...

2020 സെപ്റ്റംബർ 6, ഞായറാഴ്‌ച

ധർമ്മ സങ്കടം

 ഉമ്മമാരനുഭവിക്കുന്ന വല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്.... 


അത് ഉപ്പയും മകനും തമ്മിൽ പിണങ്ങുമ്പോഴാണ്.... 


രണ്ട് പേരുടേയും പരാതി കേൾക്കണം... എന്നാൽ ആരുടെ പക്ഷം ചേരണമെന്നറിയാതെ... 


വാത്സല്ല്യം കൊണ്ട് അവർ മകന്റെ പക്ഷത്താകും.... ഉത്തരവാദിത്തം കൊണ്ട് ഭർത്താവിന്റെയും...