ഒരു ആശാരിയോട് മറ്റൊരു ആശാരിയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്, ഒരു പച്ചക്കറി വിൽപനക്കാരനോട് മറ്റൊരു പച്ചക്കറി വിൽപനക്കാരനെക്കുറിച്ചും, എന്നല്ല ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് അതേ മേഖലയിലുള്ളവരോട് അഭിപ്രായം ചോദിക്കാതിരിക്കുക എന്നത് ഒരു കോമൺസെൻസാണ്, കാരണം തന്റെ മേഖലയിൽ ജോലി ചെയ്യുന്ന ഒരുത്തനെക്കുറിച്ച് നല്ലതു പറയുന്നവർ വളരെ വിരളമായിരിക്കും. ചുരുങ്ങിയത് "ഞാനവനെക്കുറിച്ചൊന്നും പറയുന്നില്ല, ഞാൻ പറഞ്ഞാൽ നീ വിചാരിക്കും ആ പണി എനിക്ക് കിട്ടാനാണെന്ന്" എന്ന് പറയുകയോ അല്ലെങ്കിൽ ഒന്ന് ചിരിക്കുകയോ ചെയ്യും, ആ ചിരി നമ്മളിൽ അയാളെക്കുറിച്ച് സംശയം ജനിപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക...
2024, ഒക്‌ടോബർ 14, തിങ്കളാഴ്‌ച
2024, ഒക്‌ടോബർ 13, ഞായറാഴ്‌ച
കള്ളക്കടത്ത് ബിസ്‌ക്കറ്റുകൾ
പണ്ട് കട്ട് തിന്നതിന് ഇമ്മാന്റട്ത്ത്ന്ന് എത്രങ്ങാനം തല്ല് വാങ്ങിത്തന്ന സാധനങ്ങളാണിതൊക്കെ....
ഉമ്മയെന്ന കസ്റ്റംസ് ഓഫീസറെ മറികടന്ന് എത്രങ്ങാനം കള്ളക്കടത്ത് നടത്തിയതാ, ചിലപ്പോൾ പിടിക്കപ്പെടും, എന്നാലും പിടിച്ചാൽ ടാക്സ് നമ്മളടക്കേണ്ടതില്ല, അത് ഉമ്മയട(ടി)ക്കും... ചന്തിയിലെ പാടും ഏതാണ്ടിതേ പോലൊക്കെത്തന്നെയായിരുന്നു... വട്ടത്തിലും നീളത്തിലുമൊക്കെയായി...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)