2025, ജനുവരി 23, വ്യാഴാഴ്‌ച

വിശന്നിട്ടാണ്...

             നമ്മൾ കുഞ്ഞുങ്ങളുമായി അങ്ങാടിയിലേക്ക് പോകുമ്പോൾ കടയിൽ കാണുന്ന മിഠായിക്ക് വാശി പിടിക്കുന്ന പോലല്ലിത്,വിശന്നിട്ടാണ്, നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായിട്ടുണ്ടാകാം.... അവർ പുഞ്ചിരിക്കുന്ന കാലം അധികമകലയല്ലാതെ സംഭവിക്കട്ടേ....


 



എപ്പോഴും ഒരു സീറ്റ് ഒഴിച്ചിടണം

ആലോചിച്ച് സങ്കടമുണ്ടാക്കരുത്, കാരണം പുതിയ സങ്കടങ്ങൾക്ക് മനസ്സിൽ ഇരിക്കാൻ കസേര കിട്ടില്ല... അങ്ങനെ വന്നാൽ ആകെ താളം തെറ്റും, സീറ്റ് കിട്ടാത്ത സങ്കടങ്ങളാണ് ഒറ്റക്കുള്ള സംസാരമായും പതിയെ ഭ്രാന്തായുമൊക്കെ രൂപാന്തരം പ്രാപിക്കുന്നത്....

2025, ജനുവരി 22, ബുധനാഴ്‌ച

കുഞ്ഞിപ്പാത്തോള്

മഷിത്തണ്ടാണ് കുഞ്ഞുങ്ങൾ, ഒരു കുഞ്ഞ് പുഞ്ചിരിയിൽ വിഷാദങ്ങളെല്ലാം മായ്ച്ച് കളയുന്ന മഷിത്തണ്ട്...

2025, ജനുവരി 15, ബുധനാഴ്‌ച

ഈ സമാധിക്കൊരു സമാധാനമുണ്ടാക്കണം

      ഈ സമാധിക്കൊരു സമാധാനമുണ്ടാക്കിയില്ലെങ്കിൽ ഇതിന്റെ മുസ്‌ലിം വേർഷനും ക്രിസ്‌ത്യൻ വേർഷനും താമസിയാതെ കാണാൻ കഴിയും. മനസ്സിൽ പക സൂക്ഷിക്കുന്നവർ ധാരാളമുള്ള കാലമാണ്, എല്ലാ ജാതി മതത്തിലും വേട്ടാ വളിയൻമാരുമുണ്ട്. നാളെ ഒരുത്തൻ അച്ചാച്ചനെ തല്ലിക്കൊന്ന്  അടക്കം ചെയ്‌ത്  അച്ചാച്ചൻ കർത്താവിൽ വിലയം പ്രാപിച്ചെന്ന് പറയും, അതല്ലെങ്കിൽ വല്ലിപ്പാനെ തല്ലിക്കൊന്ന് അടക്കം ചെയ്‌ത് ന്റെ വല്ലിപ്പ ജിന്നായിരിക്കുന്നു എന്ന് പറഞ്ഞ് ബഹളം വെക്കും, (പ്രത്യേഗിച്ച് ജിന്ന് ഗ്രൂപ്പെന്ന ഒരു വഹാബി ഗ്രൂപ്പ് തന്നെയുണ്ട്)


   കല്ലറ തുറന്നാൽ നിങ്ങളുടെയൊക്കെ തല പൊട്ടിത്തെറിക്കുമെന്ന് പറയും, കല്ലറ തുറക്കാൻ പറയുന്നവർ അപര മതത്തിലെ തീവ്രവാദികളാണെന്ന് പറയും, അപ്പോൾ അതും കേട്ട് കുന്തം വിഴുങ്ങിയ കണക്ക് പോലീസിന് തിരിച്ച് പോകേണ്ടി വരും. പണ്ട് ഒരു ഹിന്ദുവിന്റെ കല്ലറ നിങ്ങൾ പൊളിച്ചില്ലല്ലോ, മുസ്‌ലിംകളോട് അല്ലെങ്കിൽ ക്രിസ്‌ത്യാനികളോട് എന്തുമാകാമെന്നാണോ വിചാരം എന്ന ചോദ്യമുയരും. ആയതിനാൽ ഈ സമാധിക്കൊരു സമാധാനമുണ്ടാക്കണം.


   അതിനിടയിൽ മുസ്‌ലിമിന്റെയും ക്രിസ്‌ത്യാനിയുടേയുമൊക്കെ ആയിരുന്നെങ്കിൽ തുറക്കുമായിരുന്നോ എന്ന് ചോദിക്കുന്ന മണ്ടൻമാരേയും കണ്ടു, ഒന്ന് പിന്നിലേക്ക് പോയി നോക്കിയാൽ മതി, ജോളി 'സമാധിയാക്കിയവരുടെ' കല്ലറ തുറന്നിട്ട് അധികമായിട്ടില്ല, റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്‌തതും നമ്മൾ കണ്ടതാണ്, ഇതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. അതിന് മുൻപും ശേഷവും എത്രയോ ദുരൂഹമായ കേസുകളിൽ ഇങ്ങനെ ചെയ്‌തിട്ടുണ്ട്... ആയതിനാൽ വിഷം തുപ്പുന്നവർ Please step back… & മിണ്ടാതെ ഉരിയാടാതെ ഇരിക്കുക...

      

2025, ജനുവരി 6, തിങ്കളാഴ്‌ച

ആ... അങ്ങനെ വിചാരിക്കാ...

 എന്നെങ്കിലും എന്തേങ്കിലുമൊക്കെ ശര്യാകുമായിരിക്കും....



2025, ജനുവരി 3, വെള്ളിയാഴ്‌ച

എല്ലാം ശരിയാകില്ല

    നാളെകളിൽ പ്രതീക്ഷകൾ പൂവണിയുമെന്ന ചിന്തയോടെ ജീവിക്കുക, ഒന്നും ശരിയായില്ലെങ്കിലും മരണം നമ്മെ തേടി വരാതിരിക്കില്ല, ഇനി ചിലതൊക്കെ ശരിയായാലും മരണം നമ്മെ തേടി വരും. എല്ലാം ശരിയാവുക എന്നത് ഒരു മിഥ്യയാണ്, ഇനിയഥവാ എല്ലാം ശരിയായാലും മരണം നമ്മെ തേടി വരും. അതായത് നമ്മുടെ ആഗ്രഹങ്ങളിൽ ശരിയായിക്കിട്ടിയതെല്ലാം നമ്മെ വിട്ട് പോകുമെന്നതിൽ മാത്രമാണ് ഉറപ്പുള്ളത്... അപ്പോ പിന്നെ ആലോചിച്ച് പണ്ടാരമടങ്ങാതെ വല്ലതും ചെയ്‌തോണ്ടിരിക്കടേ... അല്ല, ഇതൊക്കെ ആരോടാണ്...? ഇന്നോടന്നെ....