ഇത് വരേക്കും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. മൂടും കാലുമൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു...
ഇട്ടിരിക്കുന്ന പാന്റ് അലക്കണമെന്ന ചിന്ത തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി, ഏതായാലും അധികം വൈകാതെ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു....
ഇത് വരേക്കും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. മൂടും കാലുമൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു...
ഇട്ടിരിക്കുന്ന പാന്റ് അലക്കണമെന്ന ചിന്ത തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി, ഏതായാലും അധികം വൈകാതെ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു....
ഞാനുണ്ടാക്കിക്കൊടുത്ത CV-യുമായി കുറേ പ്രേതാത്മാക്കൾ യു.എ.ഇയിലെമ്പാടും അലഞ്ഞ് തിരിഞ്ഞ്
നടക്കുന്നുണ്ട്, ഒരാത്മാവ് ഇന്നലെ
നാട്ടിലേക്ക് തിരിച്ച് പോയി. ഞാനുണ്ടാക്കിക്കൊടുത്ത CV കൊണ്ട് ഇന്ന് വരെ ഒരുത്തനും ജോലി
കിട്ടിയിട്ടില്ലെന്ന റെക്കോർഡ് ആര് തകർക്കുമെന്ന് നോക്കിയിരുപ്പാണ്. ഏതായാലും ഒരു ഐക്കല്ല് അടിയന്തിരമായി ഉണ്ടാക്കി കെട്ടണം.
അതികാലത്തെഴുന്നേറ്റ് കനം തൂങ്ങുന്ന കണ്ണുകളുമായി വീണ്ടും അവധി കഴിഞ്ഞുള്ള ഒരു ദിവസം തുടങ്ങുകയായി, ഇനി കാത്തിരിപ്പാണ്, അടുത്ത അവധി ദിനത്തിനായി...
അവധി കിട്ടിയിട്ട്...?
ഒന്നിനുമല്ല... വെറുതേ... നടക്കാത്ത കുറേ ആഗ്രഹങ്ങളുണ്ട്, അതൊക്കെ വീണ്ടും വീണ്ടും ആലോചിച്ചിരിക്കണം... ദൂരെയെവിടെങ്കിലും വെളിച്ചത്തിന്റെ ഒരു കുഞ്ഞുവെട്ടം കണ്ട് കിട്ടിയാലോന്ന് വീണ്ടും പ്രതീക്ഷിക്കണം... ഒഴിഞ്ഞ് പോകാത്ത ഇന്നലകളെ സ്നേഹത്തോടെ വീണ്ടും കൂടെ കൂട്ടണം, കുഞ്ഞുങ്ങളുടെ പുഞ്ചിരിയോർക്കണം... അങ്ങനെയങ്ങനെ...
നോവാകുന്ന പെൺകുട്ടികൾ
ഉയർന്ന സ്ത്രീധനം
ആവശ്യപ്പെട്ട് വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത
സംഭവത്തിൽ മറ്റൊരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീധനം
ആവശ്യപ്പെട്ട് വരുന്നവനോട് മുഖ്യമന്ത്രി പറഞ്ഞ പോലെ "താൻ പോടോ" എന്ന്
പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയുമെന്നാണ് പഠിക്കുക.
ജീവനേക്കാളേറെ സ്നേഹിച്ചവൻ സമ്പത്തിന് വേണ്ടി
തന്നെ വേണ്ടെന്ന് വെക്കുമ്പോൾ ആ ഷോക്കിൽ നിന്ന് മുക്തമാകാൻ പ്രയാസമായിരിക്കും, പക്ഷേ അതിൽ നിന്ന് പുറത്ത് കടന്നേ പറ്റൂ. കാരണം
നമുക്ക് പ്രിയപ്പെട്ടവർ നമ്മളെയല്ല സ്നേഹിച്ചതെന്ന സത്യം മനസ്സിലായിക്കഴിയുന്ന മുറക്ക്
അവരെയോർത്ത് നമ്മുടെ ജീവനും കൂടി ബലി കഴിക്കണോ എന്ന് ചിന്തിക്കണം, നമ്മളെന്നും കാണുന്നവരിൽ ഒരാൾ മാത്രമാണെന്ന ലാഘവത്തിൽ അവർക്ക് മുന്നിൽ ചിരിച്ച്
കൊണ്ട് നടക്കണം. ഒരിക്കലും ചികിത്സിച്ച്
ഭേദമാക്കാൻ കഴിയാത്ത മാനസിക നിലയുള്ള രോഗിയോട് തോന്നുന്ന സഹതാപം മാത്രമേ അവരർഹിക്കുന്നുള്ളൂ
എന്ന് മനസ്സിലാക്കണം.
കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമരമുഖത്ത് മുൻ നിരയിൽ
നിന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി സംസാരിച്ചയാളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ള
ഡോ. റുവൈസ്. ഒരു പക്ഷേ ഷഹനയെന്ന പെൺകുട്ടിയുടെ
മനസ്സിൽ ഇത്രമേൽ ആഴത്തിൽ റുവൈസ് പതിയാനുള്ള ഒരു കാരണം സഹപ്രവർത്തകക്ക് വേണ്ടി ധീരമായി
പോരാടുന്ന സമര നായകനെന്ന നിലക്കുമായിരിക്കാം. ഒരു സഹപ്രവർത്തകക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി
ഇടപെടുന്നയാൾ അയാളുടെ സ്വന്തമാകുന്ന തനിക്ക് വേണ്ടി മരിക്കാനും തയ്യാറാകുമെന്ന ചിന്തയെല്ലാം
ഒരൊറ്റ നിമിഷത്തിൽ തകർന്ന് പോകുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ നിന്നും അയാളിലെ കാപട്യം
തിരിച്ചറിഞ്ഞ് കര കയറാൻ വിദ്യാസമ്പന്നയായ ആ പെൺകുട്ടിക്ക് കഴിയാതെ പോയി.
സ്ത്രീധനം ചോദിച്ചവനെ ആട്ടിപ്പുറത്താക്കുക മാത്രമല്ല അത് ചോദിച്ചവന്റെ പേര് വിവരമടക്കം
സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാൻ പെൺകുട്ടികൾ തയ്യാറായാൽ സ്ത്രീധനവും ചോദിച്ച് വരാൻ
ഒന്ന് മടിക്കും. അതിനി ജീവൻ കൊടുത്ത് പ്രണയിച്ചവനാണെങ്കിലും മറ്റ് രീതിയിൽ ആലോചന വന്നതാണെങ്കിലും.
ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഈ കാലത്ത് പരീക്ഷിക്കാവുന്ന ഒരു കാര്യമാണത്. "എനിക്ക്
വിവാഹമാലോചിക്കുന്നുണ്ട്, സ്ത്രീധനം ചോദിച്ച് വരുന്നവരുടെ മേൽവിലാസവും
ചോദിച്ച കാര്യവുമടക്കം പുറത്ത് വിടുന്നതാണ്" എന്ന് പെൺകുട്ടികൾ പറഞ്ഞ് തുടങ്ങട്ടേ,
കുടുംബം അതിന് പിന്തുണ നൽകട്ടേ, സമൂഹം അതേറ്റെടുക്കട്ടേ.
നിലപാടില്ലാത്ത മനുഷ്യൻ തീട്ടക്കണ്ടി പോലെയാണ്, ഏത് ഷേപ്പിലും മുറിച്ച് വെക്കാവുന്ന തീട്ടക്കണ്ടി
ഇരുട്ടുവീഴുമ്പോൾ കൂടണയാൻ ധൃതിപ്പെടുന്ന ലോകത്തിനു മുന്നിൽ ചെന്നുവീണിടം കൂടാക്കിമാറ്റുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു ലൂയി പാപ്പ. വിശുദ്ധർക്ക് പഞ്ഞമില്ലാത്തിടങ്ങളിൽ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിച്ച കവി.
അത് കൊണ്ടാകണം, പാതയായത് കൊണ്ടാണ് ചവിട്ടേൽക്കി വന്നതെന്നും അടുത്ത ജൻമത്തിൽ നക്ഷത്രങ്ങൾ പൂക്കുന്ന ഒരാകാശമാകണമെന്നും അദ്ദേഹം പറഞ്ഞ് വെച്ചത്, ചവിട്ടേൽക്കേണ്ടി വന്നാലും ഒരുപാട് പേർക്ക് ചുവടുറപ്പിച്ച് നിൽക്കാൻ കഴിയുന്ന പാതയയാകുന്നത് തന്നെയല്ലേ നല്ലത്, സ്വഛമായ നക്ഷത്ര സമൂഹത്താൽ തോരണം ചാർത്തപ്പെട്ട ആകാശത്തേക്കാൾ...
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ സഹായത്തിനെത്തിയ നീളത്തിലുള്ള കയ്യിനെക്കുറിച്ച് വാചാലമായവർ പക്ഷേ അതിന് ശേഷം വന്ന തലയെ കണ്ടതില്ലെന്ന് തോന്നുന്നു, സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് മഞ്ഞു മലയിൽ ഇടിച്ച് മുങ്ങിപ്പോകുമായിരുന്ന കപ്പലിനേയും കപ്പിത്താനേയും തിരിച്ച് ജീവിതത്തിലേക്ക് പൂർണമായെത്തിച്ചത് അൽപം ഏന്തി വലിഞ്ഞുള്ള ആ 'തള്ളി' മാറ്റലായിരുന്നു.... ജീവിതത്തിലേക്ക് തിരികെയെത്തിച്ച 'തലപ്പൊക്കം'....😢