ചിറക് തളരുമ്പോഴും ആകാശത്തിൽ
കുറഞ്ഞതൊന്നും സ്വപ്‌നം കാണാത്ത പറവകളെപ്പോലെ അന്നൊരു നാൾ ഇക്വഡോർ മല താണ്ടി
വന്നവർ നാളെ കലാശപ്പോരിനിറങ്ങുകയാണ്. ഇന്ന് പക്ഷേ തളർച്ചയൊട്ടുമേ ഇല്ലാത്ത എണ്ണം
പറഞ്ഞ പറവകൾ ആ കുറിയ മനുഷ്യന് കൂട്ടായുണ്ട്... ഒപ്പം കൂളായി ഒരാശാനും... അന്നാ മല
മുകളിൽ അയാളടിച്ച മൂന്നടികളിൽ അവസാനത്തേത് ഒരിക്കലേ വ്യക്തമായിക്കണ്ടുള്ളൂ... Replay കാണിക്കുമ്പോഴേക്കും കണ്ണ്
നിറഞ്ഞിരുന്നത് കാരണം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു....
കണ്ണടച്ചാൽ
ആരുടെയൊക്കെയോ സ്വപ്നങ്ങളും പേറി ശാന്തനായി നടക്കുന്ന ഒരു കുറിയ മനുഷ്യനെക്കാണാം...
കഴിഞ്ഞ 8 വർഷത്തിനിടയിൽ കളിച്ച 7 മേജർ ടൂർണമെന്റുകളിൽ അഞ്ചാമത്തെ ഫൈനലാണ് നടക്കാൻ പോകുന്നത്.....
ഈ ടൂർണമെന്റിലെല്ലാം കപ്പിത്താൻ ഒരാൾ മാത്രം... നിർഭാഗ്യവും കൂടെയുണ്ടായിരുന്ന കാലം...
കഴിഞ്ഞ്
പോയ 4 ഫൈനലുകളിൽ നിന്നായി ഒരേയൊരു കപ്പ്.... ഇടക്ക് വന്ന ഫൈനലിസിമ കോപ്പ കഴിഞ്ഞുള്ള
മധുരമായി... സ്വപ്‌നങ്ങളിലേക്ക് അയാൾ വീണ്ടും ബൂട്ട് കെട്ടുകയാണ്... മറ്റൊരു ഫൈനലിൽ...
നിർഭാഗ്യമേ ദയവ് ചെയ്‌ത് മാറി നിൽക്കുക, ഇനിയും ചങ്ക് പൊടിയാൻ വിട്ടേക്കരുത്...
ഈ വേൾഡ് കപ്പ് ആ മജീഷ്യൻ ആനന്ദ കണ്ണീരോടെ ഉയർത്തട്ടേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ