ഒറ്റയടിക്ക് സങ്കടങ്ങളെല്ലാം മായ്ച്ച് കളയുന്ന മാജിക്കറിയാവുന്നത് കുഞ്ഞുങ്ങൾക്ക് മാത്രമാണ്.. പ്രത്യേഗിച്ച് പെൺകുഞ്ഞുങ്ങൾക്ക്... മനസ്സിലൊരുപാട് ഭാരവും പേറി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ കോലായിലിരിക്കുന്ന കുഞ്ഞ് പല്ലില്ലാത്ത മോണകാട്ടിയൊന്ന് ചിരിക്കുന്നു, നമ്മളവളോടൊത്ത് കുറച്ച് സമയം കളിച്ച് കൊണ്ടിരിക്കുന്നു... പിന്നെ നമ്മളെന്ത് കുന്തമായിരുന്നു ചിന്തിച്ചോണ്ട് വന്നിരുന്നതെന്ന് പോലും മറന്ന് പോകും...
2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച
2024, ഓഗസ്റ്റ് 27, ചൊവ്വാഴ്ച
കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്നതിനിടക്കാണ് അമ്മായീടെ കോണകം പാറിയ കഥ
അങ്ങാടിയിലേക്ക് പോകുന്ന നമ്മളോട് കൂട്ട്കാരൻ അവന്റെ മൊബൈലിൽ റീചാർജ് ചെയ്യാനായി കാശ് തന്നേൽപിക്കുന്നു, പോകുന്ന വഴിക്ക് നമ്മൾ ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു, താഴേക്ക് പതിക്കുന്നതിനിടയിൽ ജാംബവാന്റെ കാലത്തുള്ള കയറിൽ എങ്ങിനെയൊക്കെയോ പിടുത്തം കിട്ടുന്നു, ഒരു രണ്ട് മിനിറ്റ് തൂങ്ങിക്കിടക്കാനുള്ള ആയുസ്സേ ആ കയറിനുള്ളൂ, ആയതിനാൽ എട്ട് ദിക്കും പൊട്ടുമാറുച്ചത്തിൽ നമ്മൾ അലമുറയിടുന്നു, അലർച്ച കേട്ട് നേരത്തെ കാശ് തന്നേൽപിച്ച കൂട്ട്കാരൻ ഓടി വരുന്നു,
കണ്ടയുടൻ അവന്റെ ചോദ്യം: "നീ റീചാർജ് ചെയ്തീന്നാ?, കാശെന്തായി? വെള്ളത്തിൽ പോയോ?... ഇങ്ങിനെ ചോദിച്ചവനോട് നിങ്ങൾക്കെന്ത് തോന്നും...
മൂട്ടിൽ തീ പിടിച്ചിരിക്കുന്ന സമയത്ത് നാട്ടിൽ നിന്നും വരുന്ന ഓരോ വോയ്സ് മെസ്സേജ് കണ്ടപ്പോൾ തോന്നിയതാണ്, ചിലർക്ക് കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്നതിനിടക്കാണ് അമ്മായീടെ കോണകം പാറിയ കഥ പറയാനുണ്ടാകുക....
2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച
നാട്ടാരേ..... ന്നെ ചതിച്ചേ... മണ്ട്യേരേയ്....
ഒരുത്തനും ഒരുത്തിയും കുറേ കാലം ഈച്ചേം തീട്ടവും പോലെ നടക്കുന്നു..., ഒരു സുപ്രഭാതത്തിൽ ആ ഒരുത്തി വാർത്താ സമ്മേളനം നടത്തി പറയുന്നു, ആ ഒരുത്തൻ എന്നെ ചതിച്ചെന്ന്,
അതെങ്ങനേന്ന് നാട്ട്കാര്... 😕
അതേയ്, ഓനിന്നെ വിവാഹം കഴിക്കാന്ന് പറഞ്ഞ് കുറേ കാലം പീഡിപ്പിച്ചു...😎
പിന്നെ ചർച്ചയായി, കേസായി, പൂരമായി....