2024, ഏപ്രിൽ 30, ചൊവ്വാഴ്ച

ന്നാലുമെൻ്റെ ചന്ദ്രീ

     







    എന്നാലുമെന്റെ ചന്ദ്രികേ... ഒരു പച്ചപ്പട ഗ്രൂപ്പിലെ സൈബർ പോരാളിയുടെ എഴുത്തിന് ഇതിനേക്കാൾ നിലവാരമുണ്ടാകുമല്ലോ.... തെരെഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിലുമായി, ഇനിയിപ്പോൾ പോയിൻ്റ് ബ്ലാങ്കിൽ വെടി വെക്കാമെന്ന് കരുതിയതാകും. അവിടെയാണ് ചന്ദ്രിക്ക് തെറ്റിയത്, ഈ ലേഖനം തെരെഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഒറ്റ വോട്ട് ലീഗിൻ്റേത് കുറയില്ലായിരുന്നു....

2024, ഏപ്രിൽ 21, ഞായറാഴ്‌ച

മൂരി ജീവിതം

 


എസ്.കെയുടെ പ്രസിഡണ്ടാരാണെന്ന് ആർക്കാ അറിയുക എന്ന് പറഞ്ഞതാരാണ്...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗം ചോദിച്ചത് ന്യായമാണോന്ന് ഞങ്ങള് തീരുമാനിക്കുമെന്ന് പറഞ്ഞതാരാ...?


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗത്തിൻ്റെ ഒറ്റ നേതാവിനെ കേറ്റാതെ കടപ്പുറത്ത് ആളെ കൂട്ടിയത് ഞങ്ങളാന്ന് പറഞ്ഞതാരാ...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


പിണറായി ഫോൺ വിളിച്ചാൽ എല്ലാമായെന്ന് കരുതുന്നവരുണ്ടെന്ന് പറഞ്ഞ് ജിഫ്‌രി തങ്ങളെ അപമാനിച്ചതാരാണ്...? 

അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 

അത് ഞമ്മളെ ലീഗിന്.. Etc,etc...😌 


ശജറകളേ ഇതാണവസ്ഥ... ഇങ്ങള് ബെർതേ തുള്ളുകയാണ്....


വാൽ: സലാമാക്ക പറഞ്ഞത് കേട്ട് കോൾമയിർ കൊള്ളേണ്ടവർക്കുള്ള നൂൽ... ... അമർത്തിക്കോ...


2024, ഏപ്രിൽ 16, ചൊവ്വാഴ്ച

സ്വപ്‌നം

 കുഞ്ഞിപ്പാത്തു മാന്തിയിട്ടാണ് ഇന്നുണർന്നത്... പക്ഷേ കണ്ണ് തുറന്നപ്പോൾ അവളില്ല... സ്വപ്‌നമാണെന്നൊരു തലക്കെട്ട് കൊടുത്ത് കൂടെ ഈ സ്വപ്‌നങ്ങൾക്ക്... വെറുതേ മനുഷ്യനെ സങ്കടപ്പെടുത്താൻ....

2024, ഏപ്രിൽ 15, തിങ്കളാഴ്‌ച

ഓർമ്മകളേ...

 വീണ്ടും മൂട് ചൊറിഞ്ഞ് കൊണ്ടിരിക്കുന്നു....


എന്തിന്...?


ഓർമ്മകൾ അയവിറക്കാൻ...


ചന്തി ചൊറിഞ്ഞാൽ ഓർമ്മകളോടി വരുമോ....?


ആ... എനിക്ക് വരും....

പീപ്പിളിയുള്ള സൂസ്

     നാൽപതാം വയസ്സിൽ ലൈറ്റ് കത്തുന്ന ഷൂ കിട്ടിയ പോലാണ് പല ആഗ്രഹങ്ങളുടേയും അവസ്ഥ... കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്നതിനേ ഒരു വിലയുണ്ടാകൂ എന്ന് പറയാറുണ്ട്, പക്ഷേ സ്വന്തമാകുമ്പോൾ സന്തോഷം തോന്നണമെങ്കിൽ ചിലതൊക്കെ അതാതിന്റെ സമയത്ത് കിട്ടണം. 


അതെന്ത് സങ്കടമാടോ...

 എന്തു പറ്റി...? 


ഒന്നുമില്ല...


പിന്നെ...?


ഏയ്... ഒരു സങ്കടം...


എന്തിന്..?


അറിയില്ല...


അതെന്ത് സങ്കടമാടോ...


ആ... എന്തിനാണ് സങ്കടമെന്നറിയാത്തതും ഒരു സങ്കടമാടോ...