2024, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അഭിപ്രായം

    ഒരു ആശാരിയോട് മറ്റൊരു ആശാരിയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്, ഒരു പച്ചക്കറി വിൽപനക്കാരനോട് മറ്റൊരു പച്ചക്കറി വിൽപനക്കാരനെക്കുറിച്ചും, എന്നല്ല ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് അതേ മേഖലയിലുള്ളവരോട് അഭിപ്രായം ചോദിക്കാതിരിക്കുക എന്നത് ഒരു കോമൺസെൻസാണ്, കാരണം തന്റെ മേഖലയിൽ ജോലി ചെയ്യുന്ന ഒരുത്തനെക്കുറിച്ച് നല്ലതു പറയുന്നവർ വളരെ വിരളമായിരിക്കും. ചുരുങ്ങിയത്  "ഞാനവനെക്കുറിച്ചൊന്നും പറയുന്നില്ല, ഞാൻ പറഞ്ഞാൽ നീ വിചാരിക്കും ആ പണി എനിക്ക് കിട്ടാനാണെന്ന്" എന്ന് പറയുകയോ അല്ലെങ്കിൽ ഒന്ന് ചിരിക്കുകയോ ചെയ്യും, ആ ചിരി നമ്മളിൽ അയാളെക്കുറിച്ച് സംശയം ജനിപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക...

2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

കള്ളക്കടത്ത് ബിസ്‌ക്കറ്റുകൾ

 പണ്ട് കട്ട് തിന്നതിന് ഇമ്മാന്റട്ത്ത്ന്ന് എത്രങ്ങാനം തല്ല് വാങ്ങിത്തന്ന സാധനങ്ങളാണിതൊക്കെ....

      ഉമ്മയെന്ന കസ്റ്റംസ് ഓഫീസറെ മറികടന്ന് എത്രങ്ങാനം കള്ളക്കടത്ത് നടത്തിയതാ,  ചിലപ്പോൾ പിടിക്കപ്പെടും, എന്നാലും പിടിച്ചാൽ ടാക്സ് നമ്മളടക്കേണ്ടതില്ല, അത് ഉമ്മയട(ടി)ക്കും...  ചന്തിയിലെ പാടും ഏതാണ്ടിതേ പോലൊക്കെത്തന്നെയായിരുന്നു... വട്ടത്തിലും നീളത്തിലുമൊക്കെയായി...

2024, ഓഗസ്റ്റ് 31, ശനിയാഴ്‌ച

വേതാളങ്ങൾ

       എല്ലാ നാട്ടിലും കാണപ്പെടുന്ന ചില വേതാളങ്ങൾ ഉണ്ട്, അതിൽ ഒരു വിഭാഗമാണ് "ചടപ്പിക്കൽ വേതാളങ്ങൾ". അതായത് നിങ്ങൾ ഒരു യൂസ്ഡ് വാഹനം രണ്ട് ലക്ഷം കൊടുത്ത് വാങ്ങിയെന്നിരിക്കട്ടെ, ഈ വേതാളം നിങ്ങളോട് പറയും, ശോ... എന്നോട് പറയാമായിരുന്നില്ലേ... എന്റെ കയ്യിൽ ഒന്നര ലക്ഷത്തിന് ഇതേ വണ്ടി ഇതിലും പുതിയത് ഉണ്ടായിരുന്നു, ഇനി നിങ്ങൾ ഒന്നര ലക്ഷത്തിനാണത് വാങ്ങിയതെന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തിനാണ് വാങ്ങിയതെങ്കിൽ അവരുടെ അടുത്ത് അൻപതിനായിരത്തിനും ഉണ്ടാകും. 

       അപ്പോൾ നിങ്ങൾ അൻപതിനായിരത്തിനാണത് വാങ്ങിയതെങ്കിലോ?, അപ്പോൾ ഫ്രീ ആയി ആ വാഹനം വേണോന്ന് ചോദിച്ച് ഒരാൾ അങ്ങാടിയിൽ വിളിച്ച് പറഞ്ഞ് ഇന്നലെ നടന്നിരുന്നു..., നീയിന്നലെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനയാളോട്  പറഞ്ഞ് അത് നിനക്ക് ഒപ്പിച്ച് തരുമായിരുന്നു എന്ന് പറയും... 

       വാഹനം മാത്രമല്ല, ഭൂമി, മരം, മറ്റ് സംഗതികൾ.. എല്ലാത്തിലും ഇവരുടെ ഇത്തരം അഭിപ്രായങ്ങൾ കടന്ന് വരും....

       ഇവരെ നേരിടാനുള്ള മാർഗം വാങ്ങിയ സംഗതി മാർക്കറ്റ് വിലയേക്കാൾ ഒരു ലക്ഷം കൂട്ടിപ്പറയുക, അപ്പോൾ അവർ അൻപതിനായിരമോ എഴുപത്തയ്യായിരമോ കുറച്ച് പറയും, അതിൽ നിന്ന് ഇരുപത്തയ്യായിരം കുറച്ച് പറഞ്ഞ് ആ വിലക്കാണ് ഞാനതെടുത്തതെന്ന് പറഞ്ഞ് ഓന്റെ അസുഖം മാറ്റാവുന്നതാണ്...


വാൽ: ആരോടും അഭിപ്രായം ചോദിക്കാതെ ഒന്നും വാങ്ങണമെന്നല്ല, അറിവുള്ളവരെ കണ്ടെത്താനുള്ള അറിവ് ഒരു വലിയ അറിവാണെന്ന് പറയുന്നത് പോലെയാണ് ഇതും, ഏത് വിഷയത്തിലും വെറുതെ തൊള്ളപ്പുട്ട് അടിക്കുന്നവരല്ലാത്തവരുടെ അഭിപ്രായം  തേടിയ ശേഷം തീരുമാനമെടുക്കുക...

2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പാൽ പുഞ്ചിരി

     ഒറ്റയടിക്ക് സങ്കടങ്ങളെല്ലാം മായ്ച്ച് കളയുന്ന മാജിക്കറിയാവുന്നത് കുഞ്ഞുങ്ങൾക്ക് മാത്രമാണ്.. പ്രത്യേഗിച്ച് പെൺകുഞ്ഞുങ്ങൾക്ക്... മനസ്സിലൊരുപാട് ഭാരവും പേറി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ കോലായിലിരിക്കുന്ന കുഞ്ഞ് പല്ലില്ലാത്ത മോണകാട്ടിയൊന്ന് ചിരിക്കുന്നു, നമ്മളവളോടൊത്ത് കുറച്ച് സമയം കളിച്ച് കൊണ്ടിരിക്കുന്നു... പിന്നെ നമ്മളെന്ത് കുന്തമായിരുന്നു ചിന്തിച്ചോണ്ട് വന്നിരുന്നതെന്ന് പോലും മറന്ന് പോകും...

2024, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്നതിനിടക്കാണ് അമ്മായീടെ കോണകം പാറിയ കഥ

     അങ്ങാടിയിലേക്ക് പോകുന്ന നമ്മളോട് കൂട്ട്കാരൻ അവന്റെ മൊബൈലിൽ റീചാർജ് ചെയ്യാനായി കാശ് തന്നേൽപിക്കുന്നു, പോകുന്ന വഴിക്ക് നമ്മൾ ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു, താഴേക്ക് പതിക്കുന്നതിനിടയിൽ ജാംബവാന്റെ കാലത്തുള്ള കയറിൽ എങ്ങിനെയൊക്കെയോ പിടുത്തം കിട്ടുന്നു, ഒരു രണ്ട് മിനിറ്റ് തൂങ്ങിക്കിടക്കാനുള്ള ആയുസ്സേ ആ കയറിനുള്ളൂ, ആയതിനാൽ എട്ട് ദിക്കും പൊട്ടുമാറുച്ചത്തിൽ നമ്മൾ അലമുറയിടുന്നു, അലർച്ച കേട്ട് നേരത്തെ കാശ് തന്നേൽപിച്ച കൂട്ട്കാരൻ ഓടി വരുന്നു, 


കണ്ടയുടൻ അവന്റെ ചോദ്യം: "നീ റീചാർജ് ചെയ്തീന്നാ?, കാശെന്തായി? വെള്ളത്തിൽ പോയോ?... ഇങ്ങിനെ ചോദിച്ചവനോട് നിങ്ങൾക്കെന്ത് തോന്നും... 




മൂട്ടിൽ തീ പിടിച്ചിരിക്കുന്ന സമയത്ത് നാട്ടിൽ നിന്നും വരുന്ന ഓരോ വോയ്സ് മെസ്സേജ് കണ്ടപ്പോൾ തോന്നിയതാണ്, ചിലർക്ക് കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്നതിനിടക്കാണ് അമ്മായീടെ കോണകം പാറിയ കഥ പറയാനുണ്ടാകുക....

2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച

നാട്ടാരേ..... ന്നെ ചതിച്ചേ... മണ്ട്യേരേയ്....

      ഒരുത്തനും ഒരുത്തിയും കുറേ കാലം ഈച്ചേം തീട്ടവും പോലെ നടക്കുന്നു..., ഒരു സുപ്രഭാതത്തിൽ ആ ഒരുത്തി വാർത്താ സമ്മേളനം നടത്തി പറയുന്നു, ആ ഒരുത്തൻ എന്നെ ചതിച്ചെന്ന്,


അതെങ്ങനേന്ന് നാട്ട്കാര്... 😕


അതേയ്, ഓനിന്നെ വിവാഹം കഴിക്കാന്ന് പറഞ്ഞ് കുറേ കാലം പീഡിപ്പിച്ചു...😎 


പിന്നെ ചർച്ചയായി, കേസായി, പൂരമായി....



അല്ല, ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങൾ തമ്മിൽ പ്രണയമായിരുന്നില്ലേ...?



ഈ പ്രണയത്തിലെ ആത്മാർത്ഥ തെളിയിക്കേണ്ടത് ചുരിദാറഴിച്ചിട്ടാണോന്ന് ആരും ചോദിക്കില്ലെന്ന് ആ ഒരുത്തിക്ക് നല്ല പോലെ അറിയാം...

       ഒന്നുകിൽ 'കാര്യ പരിപാടി'യിലേക്ക് കടക്കും മുൻപ് വിവാഹം കഴിക്കുക, അതിനൊന്നും നേരം കിട്ടിയില്ലെന്നാണെങ്കിൽ പിന്നെ അത് വരെ നടത്തിയ കൂട്ട് കച്ചവടത്തിന്റെ 'ലാഭം' രണ്ട് കൂട്ടർക്കും തുല്ല്യമായി അക്കൗണ്ടിൽ ലഭിച്ചതിനാൽ മിണ്ടാതെ ഉരിയാടാതെ എഴുന്നേറ്റ് പോകുക, അതിനിടയിൽ ഒരു വിക്കറ്റ് (കുഞ്ഞ്) കൂടി കിട്ടിയിട്ടുണ്ടെങ്കിൽ അത് ബോണസായി കരുതുക... നാട്ട്കാർക്ക് വേറെ പണിയുണ്ട്.... 



         വാൽ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഇത് കൂട്ടിക്കെട്ടേണ്ട, അത് റേ, പക്ഷേ ഒരു സംശയം, ഒരു കഥയുണ്ടാക്കി അതിനൊരു സംവിധായകനും നിർമാതാവും നായകനും ബാക്കി അൽ കുൽത്തുകളുമെല്ലാം ചേർന്ന് ഒരു സിനിമയുണ്ടാക്കി ആ സിനിമക്ക് ഒരു പേരുമിട്ട് അവളുടെ പ്രതിഫലവും നിശ്ചയിച്ച് അതിലെ നായകനുമായോ മറ്റൊരുത്തനുമായോ (ജീവിതത്തിൽ അവൾ ആദ്യമായി അടുത്ത് കണ്ടവനായിരിക്കും ഒരു പക്ഷേ അവൻ) ലിപ് ലോക്ക് സീനിലും അതിലപ്പുറവുമൊക്കെ അഭിനയിക്കുന്നവൾ പറയും, അതെന്റെ പ്രൊഫഷനാണെന്ന്, അവളെ കാണാൻ പിന്നെ ആളുകൾ ക്യൂ നിൽക്കും, അവളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും, അവൾക്ക് അവാർഡുകൾ നൽകും.

     എന്നാൽ മോന്തിക്ക് റോഡരികിൽ ആളെ കാത്ത് നിന്ന് ജീവിതത്തിൽ ആദ്യമായി കണ്ടവനുമൊത്ത് പ്രതിഫലവും നിശ്ചയിച്ച് സംവിധാനവും നിർമ്മാണവും കഥയും തിരക്കഥയുമെല്ലാം സ്വയമുണ്ടാക്കി പേരിടാത്ത കഥയിലെ ലിപ് ലോക്ക് സീനിൽ അഭിനയിക്കുന്നവളെ നമ്മളൊരു പേര് വിളിക്കും "വേശ്യ". അവളെ പകൽ വെട്ടത്തിൽ ആർക്കും കാണേണ്ട, അവൾക്ക് ഉദ്ഘാടനങ്ങളില്ല, അവാർഡുമില്ല.. അനീതിയല്ലേ ഇത്...

2024, ജൂൺ 15, ശനിയാഴ്‌ച

അവ്ൻ്റടാ...


മൻസൻമാരെ അവസ്ഥ...


    കൂട്ട്കാരനും ബ്ലോഗ് പരിചയപ്പെടുത്തിത്തന്നവനും സർവ്വോപരി 'മാധ്യമം' പത്രത്തിൻ്റെ കുള്യാണ്ടറുമായ ഹുസൈൻ വേളൂർ ഒരിക്കൽ കമോൺ കേരള എക്സ്പോക്ക് ടിക്കറ്റെടുത്തവരിൽ നിന്ന് (എന്നാണോർമ്മ) നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനാർഹനായ വ്യക്തിക്ക് ഒരു ഫ്ലാറ്റ് സമ്മാനം കിട്ടിയതിൻ്റെ ഒരു പോസ്റ്റർ എനിക്ക് വാട്സാപ്പിൽ അയച്ച് തരുന്നു... 


അതിനെൻ്റെ മറുപടി: നിനക്കല്ലല്ലോ... ആയിരുന്നെങ്കിൽ എൻ്റെ ഒരാഴ്ചത്തെ ഉറക്കം പോയേനെ...


അതിനവൻ്റെ മറുപടി കണ്ണ് തുറിച്ച ഒരു ഇമോജിയായിരുന്നു...


ഞാൻ പറഞ്ഞു... കണ്ണ് തുറിക്കണ്ട, അതാണ് സത്യം, കാരണം ഞാനറിയാത്ത എന്നെ അറിയാത്ത ഏതോ ഒരുത്തന് ഇനി ഫ്ലാറ്റല്ല എന്ത് കുന്തം കിട്ടിയാലും എനിക്കെന്താ..? പക്ഷേ അത് പോലാണോ നിനക്ക് കിട്ടിയാലുള്ള അവസ്ഥ. നീ എന്റെ അയൽവാസി കൂടിയാണ്. നിനക്കെന്ത് അഭിവൃദ്ധിയുണ്ടായാലും അതെന്റെ കൺമുൻപിലായി എനിക്ക് കാണാം... അതാണെന്റെ വിഷമം... എന്റെ മാത്രമല്ല, നിനക്കിത് കിട്ടിയിരുന്നെങ്കിൽ നിന്റെ എറ്റവും അടുത്ത കൂട്ട്കാരിൽ ചിലരുടെയും, കുടുംബക്കാരിൽ ചിലരുടെയും അവസ്ഥ ഞാനീ പറഞ്ഞതൊക്കെ തന്നെയായിരിക്കും. വ്യത്യാസം എന്തെന്നാൽ അവർ സങ്കടവും അസൂയയും അടക്കിപ്പിടിച്ച് വാട്സാപ്പിലെ സ്റ്റിക്കറിൽ പരതി  "മബ്റൂക്കും" പിന്നെ ഒരു പൂവും നിനക്കയച്ച് തരും... ഞാൻ എനിക്ക് തോന്നിയത് അതേ പടി പറയും, ഇത്രമാത്രം....


അസൂയയിൽ നിന്ന് പൂർണമായും മുക്തി നേടിയവൻ അത്രയും നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും സത്യത്തിൽ മിക്ക മനുഷ്യരുടേയും അവസ്ഥയാണിത്, ഒരാൾക്ക് ഉയർച്ച ഉണ്ടാകുന്നത് കാണുമ്പോൾ അസൂയ തോന്നുന്നത് സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്, എന്നാൽ അതൊരു പരിധിയും വിട്ട് അവനെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന ചിന്തയുമായി കച്ച കെട്ടിയിറങ്ങുന്നവരുണ്ട്, അവരാണപകടകാരികൾ... അവരെ നിങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ജട്ടിയിൽ ഓട്ട വീഴും...




2024, ജൂൺ 13, വ്യാഴാഴ്‌ച

ഒട്ക്കത്തെ തള്ള്

     പടച്ചോന് പായാരം പറയുന്നവരേക്കാളിഷ്ടം ഉണ്ടെന്ന് പറയുന്നവരെയാണെന്ന് തോന്നുന്നു, തള്ളി മറിക്കുന്നതു പോലും പായാരം പറയുന്നതിനേക്കാൾ നല്ലതാണെന്നും തോന്നിയിട്ടുണ്ട്, കാരണം പഠിച്ചിരുന്ന കാലത്തും അതിന് ശേഷവുമുള്ള കൂട്ട്കാരിൽ ഇന്നത്തെ ഭാഷയിൽ "തള്ള്" അന്നത്തെ ഭാഷയിൽ "വല്ല്യതൾക്കിയ" പലരും രക്ഷപ്പെട്ടിട്ടുണ്ട്, അന്നുമിന്നും അവരെ ഒട്ക്കത്തെ തള്ളലുകാരെന്ന് കളിയാക്കി നടന്നവർ ഇപ്പോഴും അതേ പണി ചെയ്ത് ചൊറിയും കുത്തിയിരിക്കുന്നുമുണ്ട്.... 

        അതോണ്ട് ഇന്ന് മുതൽ "തള്ളി"ത്തുടങ്ങിയാലോന്നൊരാലോചനയുണ്ട്... എല്ലാവരും മൂളിക്കേട്ട് സഹകരിക്കണം... ഞാൻ തൂറാൻ പോയാൽ "എന്ത് തള്ളാടാ ഓനെന്ന്"  പറയണം....



ചിലപ്പോൾ രക്ഷപ്പെട്ടാലോ....😎

2024, ജൂൺ 2, ഞായറാഴ്‌ച

തൃശൂരും വടകരയും പിന്നെ പാലക്കാടും

     പല കാരണങ്ങളാൽ വടകര ശൈലജ ടീച്ചർ ജയിക്കണമെന്നാണാഗ്രഹം, വടകരയിൽ ശാഫി ജയിക്കുകയാണെങ്കിൽ തൃശൂരിൽ സുനിൽകുമാറും വിജയിക്കട്ടേ... കാരണം പാലക്കാട് ഉപതെരെഞ്ഞെടുപ്പ് വന്നാൽ അതിനേറ്റവും അനിയോജ്യനായ സ്ഥാനാർത്ഥി കെ. മുരളീധരനാണ്. ഇടത് പക്ഷത്തിന് അവിടെ വിജയിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. കെ. മുരളീധരനല്ലാതെ മറ്റാര് നിന്നാലും വീണ്ടും ചങ്കിടിപ്പ് കൂടും. 


    ഉപതെരെഞ്ഞെടുപ്പാണ്, എല്ലാ പാർട്ടികളുടേയും സകല സംവിധാനങ്ങളും മണ്ഡലത്തിലേക്കെത്തും.  കോൺഗ്രസ്സുകാർ പോലും തോറ്റ് പോകുന്ന തരത്തിൽ ആറ് പേർക്ക് 28 ഗ്രൂപ്പുള്ള കേരള ബി.ജെ.പിയിൽ പ്രത്യേഗിച്ചും പാലക്കാട്, പക്ഷേ അവിടെ  സുരേഷോപി വന്നാൽ ഗ്രൂപ്പിനതീതമായി വോട്ട് കിട്ടും. ദുനിയാവിൽ നിന്നെവിടെന്നെങ്കിലും ജയിച്ചാൽ മതിയെന്ന് കരുതി നടക്കുകയുമാണാ വേട്ടാ വളിയൻ. തൃശൂരിൽ തോറ്റാൽ അവൻ പാലക്കാട് പൊങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്....


വാൽ: മുകളിൽ പറഞ്ഞത് പോലെയൊക്കെ സംഭവിച്ചാൽ തന്നെയും പാലക്കാട് കെ. മുരളീധരൻ സ്ഥാനാർത്ഥിയാവണമെങ്കിൽ കോൺഗ്രസിലെ ഗ്രൂപ്പ്, പ്രാദേശിക വാദം തുടങ്ങി അനവധി അൽകുൽത്തുകൾ താണ്ടേണ്ടതുണ്ട്... ഇപ്പോൾ തന്നെ ശാഫി ജയിക്കുമെന്നുറപ്പിച്ച് അവിടെപ്പോയി മത്സരിക്കാൻ കുപ്പായം തുന്നിയ ഒരു വേട്ടാവളിയൻ അവിടെപ്പോയി പിന്തുണ തേടിയെത്തിയെന്നും  പാലക്കാട്ടെ കോൺഗ്രസ്സുകാർ അവനെ ഓടിച്ച് വിട്ടെന്നും ഒരു വാർത്ത കണ്ടിരുന്നു......


എന്നാലുമെൻ്റെ കോൺഗ്രസ്സുകാരെ... വെറും 3859 വോട്ടിന് ബി.ജെ.പിയെ മറികടന്ന മണ്ഡലത്തിലെ ആളെ തന്നെ വേണമായിരുന്നോ വടകരയിൽ കൊണ്ട് വന്നിടാൻ, ആർക്കറിയാം ശാഫിക്ക് പോലുമറിയാത്ത ഡീലിൻ്റെ പുറത്താണോ അത് നടന്നതെന്ന്. വടകര ഇങ്ങക്കും പാലക്കാട് ഞമ്മക്കുമെന്നൊരു ഡീൽ നടന്നിട്ടുണ്ടെങ്കിൽ നമ്മളീ ചിന്തിച്ച് കൂട്ടുന്നതൊക്കെ വെറുതെയാണ്. എന്നാൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നെന്നാണ് കോൺഗ്രസ്സിൽ നിന്നുള്ള ഉത്തരം, അങ്ങിനെയാണെങ്കിൽ അപ്പോൾ നിയമസഭയിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞ് പോകില്ലേ, മടക്കനമ്മെ ചവിട്ടിയ പോലത്തെ പണിയാണല്ലോടാ ഇത്. ഏതായാലും ശൈലജ ടീച്ചർ വിജയിച്ചാൽ ഒറ്റയടിക്ക് ഈ വക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും...



ലെ മൂര്യോള്: ഞങ്ങൾക്കിതൊന്നുമറിയേണ്ട, ഞങ്ങൾക്ക് ഹിസ്റ്റീരിയ ബാധിച്ച പോലെ കുറച്ച് ചാടിക്കളിക്കണം, പോണം... അത്രേന്നെ...

2024, മേയ് 8, ബുധനാഴ്‌ച

A+

മുഴുവൻ എ പ്ലസ് കിട്ടിയവരുടെ രക്ഷിതാക്കളുടെ ശ്രദ്ധക്ക്...



ആരും വിളിച്ചന്വാഷിക്കേണ്ട.... ഇൻ്റോടാർക്കും എ പ്ലസ് ഇല്ല്യാന്ന് ഇതിനാൽ അറിയിച്ച് കൊള്ളുന്നു...

2024, ഏപ്രിൽ 30, ചൊവ്വാഴ്ച

ന്നാലുമെൻ്റെ ചന്ദ്രീ

     







    എന്നാലുമെന്റെ ചന്ദ്രികേ... ഒരു പച്ചപ്പട ഗ്രൂപ്പിലെ സൈബർ പോരാളിയുടെ എഴുത്തിന് ഇതിനേക്കാൾ നിലവാരമുണ്ടാകുമല്ലോ.... തെരെഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിലുമായി, ഇനിയിപ്പോൾ പോയിൻ്റ് ബ്ലാങ്കിൽ വെടി വെക്കാമെന്ന് കരുതിയതാകും. അവിടെയാണ് ചന്ദ്രിക്ക് തെറ്റിയത്, ഈ ലേഖനം തെരെഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഒറ്റ വോട്ട് ലീഗിൻ്റേത് കുറയില്ലായിരുന്നു....

2024, ഏപ്രിൽ 21, ഞായറാഴ്‌ച

മൂരി ജീവിതം

 


എസ്.കെയുടെ പ്രസിഡണ്ടാരാണെന്ന് ആർക്കാ അറിയുക എന്ന് പറഞ്ഞതാരാണ്...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗം ചോദിച്ചത് ന്യായമാണോന്ന് ഞങ്ങള് തീരുമാനിക്കുമെന്ന് പറഞ്ഞതാരാ...?


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


ഇകെ വിഭാഗത്തിൻ്റെ ഒറ്റ നേതാവിനെ കേറ്റാതെ കടപ്പുറത്ത് ആളെ കൂട്ടിയത് ഞങ്ങളാന്ന് പറഞ്ഞതാരാ...? 


അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 


അത് ഞമ്മളെ ലീഗിന്... 


പിണറായി ഫോൺ വിളിച്ചാൽ എല്ലാമായെന്ന് കരുതുന്നവരുണ്ടെന്ന് പറഞ്ഞ് ജിഫ്‌രി തങ്ങളെ അപമാനിച്ചതാരാണ്...? 

അത് ലീഗ്... 


അപ്പോ വോട്ടാർക്കാ...? 

അത് ഞമ്മളെ ലീഗിന്.. Etc,etc...😌 


ശജറകളേ ഇതാണവസ്ഥ... ഇങ്ങള് ബെർതേ തുള്ളുകയാണ്....


വാൽ: സലാമാക്ക പറഞ്ഞത് കേട്ട് കോൾമയിർ കൊള്ളേണ്ടവർക്കുള്ള നൂൽ... ... അമർത്തിക്കോ...


2024, ഏപ്രിൽ 16, ചൊവ്വാഴ്ച

സ്വപ്‌നം

 കുഞ്ഞിപ്പാത്തു മാന്തിയിട്ടാണ് ഇന്നുണർന്നത്... പക്ഷേ കണ്ണ് തുറന്നപ്പോൾ അവളില്ല... സ്വപ്‌നമാണെന്നൊരു തലക്കെട്ട് കൊടുത്ത് കൂടെ ഈ സ്വപ്‌നങ്ങൾക്ക്... വെറുതേ മനുഷ്യനെ സങ്കടപ്പെടുത്താൻ....

2024, ഏപ്രിൽ 15, തിങ്കളാഴ്‌ച

ഓർമ്മകളേ...

 വീണ്ടും മൂട് ചൊറിഞ്ഞ് കൊണ്ടിരിക്കുന്നു....


എന്തിന്...?


ഓർമ്മകൾ അയവിറക്കാൻ...


ചന്തി ചൊറിഞ്ഞാൽ ഓർമ്മകളോടി വരുമോ....?


ആ... എനിക്ക് വരും....

പീപ്പിളിയുള്ള സൂസ്

     നാൽപതാം വയസ്സിൽ ലൈറ്റ് കത്തുന്ന ഷൂ കിട്ടിയ പോലാണ് പല ആഗ്രഹങ്ങളുടേയും അവസ്ഥ... കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്നതിനേ ഒരു വിലയുണ്ടാകൂ എന്ന് പറയാറുണ്ട്, പക്ഷേ സ്വന്തമാകുമ്പോൾ സന്തോഷം തോന്നണമെങ്കിൽ ചിലതൊക്കെ അതാതിന്റെ സമയത്ത് കിട്ടണം. 


അതെന്ത് സങ്കടമാടോ...

 എന്തു പറ്റി...? 


ഒന്നുമില്ല...


പിന്നെ...?


ഏയ്... ഒരു സങ്കടം...


എന്തിന്..?


അറിയില്ല...


അതെന്ത് സങ്കടമാടോ...


ആ... എന്തിനാണ് സങ്കടമെന്നറിയാത്തതും ഒരു സങ്കടമാടോ...

2024, മാർച്ച് 5, ചൊവ്വാഴ്ച

വിടരുതവനേ....

       മഴ പെയ്യുന്നത് നോക്കി നിന്നിട്ടില്ലേ.... ആ സമയത്ത് തോന്നാറില്ലേ, ഈ മഴ പെയ്യുന്നത് മനസ്സിലേക്കാണെന്ന്... ശരീരത്തെ മാത്രമല്ല, ഒരു കുഞ്ഞു തണുപ്പറിയാതെ വന്ന് മനസ്സിനേയും പൊതിയാറില്ലേ... ചിലരെക്കുറിച്ചാലോചിക്കുമ്പോഴും ഈ അനുഭവം തോന്നിയിട്ടില്ലേ...?,  ഉണ്ടെങ്കിൽ അവരെ വിട്ടേക്കരുത്, കാരണം അങ്ങനെയൊരാൾ ആയിരത്തൊലൊന്നേ കാണൂ, ആയതിനാൽ വിടരുതവനേ.... 


2024, ഫെബ്രുവരി 11, ഞായറാഴ്‌ച

ആലിപ്പഴവർഷം

         മഴയുടെ  അതിശക്തമായ  "ചറപറ"  സൗണ്ടാണ്  ഉണർത്തിയത്...  ഒരു നിമിഷം നാട്ടിലാണോന്ന് തോന്നിപ്പോയി. തപ്പിപ്പിടിച്ച് സ്വിച്ച് കണ്ടെത്തി അമർത്തിയപ്പോഴാണ് കരൻ്റും മൂടിപ്പുതച്ചുറങ്ങുകയാണെന്ന് മനസ്സിലായത്. കരൻ്റ് നഹീ, മൊബൈലിൻ്റെ വെളിച്ചത്തിൽ റൂമിന് പുറത്ത് കടന്ന്  ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഈ വലിയ ഒച്ചപ്പാടിന്റെ കാരണം പിടി കിട്ടിയത്, റോഡിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നീങ്ങുന്ന ആലിപ്പഴം. മനോഹരമെന്ന് ബിൽഡിങ്ങിന് മുകളിൽ നിന്ന് നോക്കിപ്പറയാമെങ്കിലും വില്ലകളിൽ താമസിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആ നിമിഷം തന്നെ ഓർത്തു. 

                  ഭക്ഷണം കഴിക്കാൻ പോകുന്ന വില്ലയിലെ ഉസ്താദിന് വിളിച്ചു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലാകുന്നത്, റൂമിൽ മുട്ടോളം വെള്ളം, കട്ടിലിന് മുകളിലിരുപ്പാണ് എല്ലാവരും. കുറച്ച് നേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ നിറയെ ലുങ്കിയുടുത്ത് മലയാളികളും തമിഴൻമാരും, റിസപ്ഷനിലെ സോഫയിൽ മൊബൈലും നോക്കിയിരിക്കുന്നു. റൂമിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഓഫീസ് ബോയിയുടെ കൂടെ വന്നതാണ്. ചില റൂമിലുള്ളവർക്ക് ഡോർ തുറക്കാൻ കഴിയാത്തത് കൊണ്ട് ഫയർ ഫോഴ്സിൽ നിന്ന് ആള് വന്നാണത്രേ പുറത്തിറക്കിയത്. ഏതായാലും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു...

വാൽ: ഇന്ന് ഞാൻ കുറച്ച് ലക്ഷ്വറിയാണ്..... മിനറൽ വാട്ടർ കൊണ്ടാണ് ചന്തി കഴുകിയത്.... ബാത്ത്റൂമിൽ വെള്ളം നഹീ...

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

ലീഗേര്

 "ലീഗേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ല, എ.പിക്കാരോടൊക്കെ നല്ല സഹകരണമാണ്" ചില നിഷ്കളങ്കരുടെ നിരീക്ഷണമാണ് മുകളിലെ വരികൾ, എന്നാലേ അത് ചാത്തു കള്ള് കുടി നിർത്തിയതല്ല, കള്ള് ഷാപ്പ് അടച്ചത് കൊണ്ട് കള്ള് കിട്ടാത്തതാണ്, 

   പിന്നെ ചാത്തു ഇപ്പോൾ ആരെയും ഉപദ്രവിക്കാറുമില്ല, അതേയ്... അടി കൊണ്ടവർ കളരി പഠിച്ചത് കൊണ്ടാണ്. തിരിച്ച് നല്ലോണം കിട്ടുമെന്നുറപ്പുണ്ട്. അതായത് രമണാ... അഞ്ചെട്ട് കൊല്ലമായി ഭരണമില്ലാതെ ആല് പോയ ചെയ്ത്താൻ്റെ പോലെ നടക്കുന്നവർ സഹകരിക്കുകയല്ലാതെ എന്തൊലത്താനാണ്...

2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

രഹസ്യം

 "നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


കേട്ടവൻ മറ്റൊരുത്തനോട്: "അവനെന്നോട് മാത്രം പറഞ്ഞ കാര്യമാ, നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


ഈ മറ്റൊരുത്തൻ മറ്റൊരുത്തവനോട്: അവനോടവൻ അത്രയും രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞ കാര്യമാ, എന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ട് എന്നോട് പറഞ്ഞതാ, അത് കൊണ്ട് ഒരിക്കലും നീ ആരോടും പറയരുത്.


ഈ കേട്ടവൻ: ഡാ... പിന്നേയ് ഒരു സംഭവമുണ്ട്, ഒരിക്കലും പുറത്ത് പോകരുത്.....


പിന്നെ നാട്ട്കാരായി, കുടുംബക്കാരായി, വാട്സാപ്പ് ഗ്രൂപ്പായി, ഫേസ്ബുക്കായി, ഇൻസ്റ്റയായി....


വാൽ: ഇത് വായിച്ചവർ ആരോടും പറയരുത്, അപേക്ഷയാണ്...😎

2024, ജനുവരി 17, ബുധനാഴ്‌ച

കളറ് പോകുമോ എന്തോ...?

       ഇത് വരേക്കും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. മൂടും കാലുമൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു... 


     ഇട്ടിരിക്കുന്ന പാന്റ് അലക്കണമെന്ന ചിന്ത തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി,  ഏതായാലും അധികം വൈകാതെ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു....

2024, ജനുവരി 7, ഞായറാഴ്‌ച

CV

 

    ഞാനുണ്ടാക്കിക്കൊടുത്ത CV-യുമായി കുറേ പ്രേതാത്മാക്കൾ യു.എ.ഇയിലെമ്പാടും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, ഒരാത്മാവ് ഇന്നലെ നാട്ടിലേക്ക് തിരിച്ച് പോയി. ഞാനുണ്ടാക്കിക്കൊടുത്ത CV കൊണ്ട് ഇന്ന് വരെ ഒരുത്തനും ജോലി കിട്ടിയിട്ടില്ലെന്ന റെക്കോർഡ് ആര് തകർക്കുമെന്ന് നോക്കിയിരുപ്പാണ്.  ഏതായാലും ഒരു ഐക്കല്ല് അടിയന്തിരമായി ഉണ്ടാക്കി കെട്ടണം.

2024, ജനുവരി 6, ശനിയാഴ്‌ച

സ്വപ്‌നങ്ങളുടെ അടുത്ത അവധി

         അതികാലത്തെഴുന്നേറ്റ് കനം തൂങ്ങുന്ന കണ്ണുകളുമായി വീണ്ടും അവധി കഴിഞ്ഞുള്ള ഒരു ദിവസം തുടങ്ങുകയായി, ഇനി കാത്തിരിപ്പാണ്, അടുത്ത അവധി ദിനത്തിനായി... 

       അവധി കിട്ടിയിട്ട്...? 

        ഒന്നിനുമല്ല... വെറുതേ... നടക്കാത്ത കുറേ ആഗ്രഹങ്ങളുണ്ട്, അതൊക്കെ വീണ്ടും വീണ്ടും ആലോചിച്ചിരിക്കണം... ദൂരെയെവിടെങ്കിലും വെളിച്ചത്തിന്റെ ഒരു കുഞ്ഞുവെട്ടം കണ്ട് കിട്ടിയാലോന്ന് വീണ്ടും പ്രതീക്ഷിക്കണം... ഒഴിഞ്ഞ് പോകാത്ത ഇന്നലകളെ സ്നേഹത്തോടെ വീണ്ടും കൂടെ കൂട്ടണം, കുഞ്ഞുങ്ങളുടെ പുഞ്ചിരിയോർക്കണം... അങ്ങനെയങ്ങനെ...